HOME
DETAILS
MAL
ലിഗയുടെ മരണം: കസ്റ്റഡിയിലുള്ള രണ്ടു പേര് കുറ്റം സമ്മതിച്ചതായി സൂചന
backup
May 02 2018 | 05:05 AM
തിരുവനന്തപുരം: വിദേശവനിത ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലിസ് കസ്റ്റഡിയിലുളള രണ്ടു പേര് കുറ്റം സമ്മതിച്ചതായി സൂചന. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും.
കൊലപാതകവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ രണ്ട് പേരാണ് നിലവില്‍ പൊലിസ് കസ്റ്റഡിയിലുള്ളത്.
പീഡനശ്രമത്തിനിടെയാണ് ലിഗ കൊല്ലപ്പെട്ടതെന്നാണ് കസ്റ്റഡിയിലുള്ള ഒരാളുടെ മൊഴി. എന്നാല്‍ ലിഗയുടെ പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് രണ്ടാമന് മൊഴി നല്‍കിയതായാണ് സൂചന.
മൊഴികളിലെ വൈരുധ്യം പൊലിസ് പരിശോധിക്കുന്നുണ്ട്. ലിഗയുടെ ആന്തരികാവയങ്ങളുടെ ശാസ്ത്രീയ പരിശോധനഫലം കൂടി പുറത്ത് വന്നതിന് ശേഷം കേസില്‍ തുടര്‍നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."