ദുബൈയിലെ ബിസിനസില്‍ ഓഹരി വാഗ്ദാനം ചെയ്ത് 45 ലക്ഷം തട്ടിയ യുവാവ് അറസ്റ്റില്‍
കൊണ്ടോട്ടി: ദുബൈയിലെ ബിസിനസില്‍ ഓഹരി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മൂന്ന് പേരില്‍ നിന്നായി 45 ലക്ഷം രൂപ തട്ടിയ കേസില്‍ യുവാവിനെ കരിപ്പൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ പുളിയംപറമ്പ് കുന്നുമ്മല്‍ മാങ്ങോട്ട് ഹബീബ് റഹ്മാന്(40) ആണ് അറസ്റ്റിലായത്. ചെമ്മാട് സ്വദേശി നല്കിയ പരാതിയിലാണ് അറസ്റ്റ്. ദുബൈയില്‍ ഭക്ഷ്യവസ്തുക്കളുടെ വിതരണ കമ്പനി പങ്കാളിത്തത്തോടെ തുടങ്ങാമെന്നു പറഞ്ഞാണ് പരാതിക്കാരനില്‍ നിന്നും രണ്ട് സുഹൃത്തുക്കളില്‍ നിന്നുമായി ഹബീബ് റഹ്മാന് 45 ലക്ഷം രൂപ വാങ്ങിയത്. ഇവര്‍ക്ക് വിസിറ്റിങ് വിസയില്‍ കൃത്രിമം നടത്തി തൊഴില്‍ വിസയായി അയച്ചു കൊടുക്കുകയും ചെയ്തു. ആര്ക്കിടെക്റ്റാണെന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയിരുന്നത്. പിന്നീടാണ് തങ്ങള്‍ കബളിപ്പിക്കപ്പെടുകയാണെന്ന് പരാതിക്കാര്‍ക്ക് ബോധ്യമായത്. ഹബീബ് റഹ്മാന് കൂടുതല്‍ ആളുകളെ തട്ടിപ്പിനിരയാക്കിയതായും ഇയാളുടെ പേരില്‍ പണമിടപാട്, വഞ്ചന, ക്രിമിനല്‍ കേസുകള്‍ സ്വദേശത്തും വിദേശത്തുമുള്ളതായും സൂചനയുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."