സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. യുവാക്കളെയടക്കം ഉള്‍പ്പെടുത്തി സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചത്. നേരത്തെ അംഗസംഖ്യ 15 ആയിരുന്നു. ഇതാണ് 16 ആക്കി ഉയര്‍ത്തിയത്. എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവും കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാലും ആണ് സെക്രട്ടേറിയറ്റിലെത്തിയ പുതുമുഖങ്ങള്‍.
നിലവിലുള്ള സെക്രട്ടേറിയറ്റില്‍ ആരെയും ഒഴിവാക്കിയിട്ടില്ല. 15 അംഗ സെക്രട്ടേറിയറ്റില്‍ നേരത്തെ വി.വി ദക്ഷിണമൂര്‍ത്തി മരിച്ചതിനു ശേഷം ഒഴിവുവന്നിരുന്നു. ഇതില്‍ അംഗസംഖ്യ വര്‍ധിപ്പിച്ചാണ് ഇവര്‍ രണ്ടു പേരെയും അംഗങ്ങളാക്കിയത്. എന്നാല്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, പി.കരുണാകരന്, പി.കെ ശ്രീമതി, ടി.എം തോമസ് ഐസക്, ഇ.പി ജയരാജന്, എളമരം കരീം, എം.വി ഗോവിന്ദന്, എ.കെ ബാലന്, ബേബി ജോണ്‍, ടി.പി രാമകൃഷ്ണന്, ആനത്തലവട്ടം ആനന്ദന്, എം.എം മണി, കെ.ജെ തോമസ്, പി.രാജീവ്, കെ.എന്‍ ബാലഗോപാലകന് എന്നിവരാണ് നിലവിലെ സെക്രട്ടേറിയറ്റ് അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."