രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച മോദിക്ക് സിദ്ധരാമയ്യയുടെ മറുപടി: 'നോക്കിയിട്ടു മതി, യെദ്യൂരപ്പ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ 15 മിനിറ്റ് പറയൂ'
ബംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ നേട്ടങ്ങളെപ്പറ്റി കുറിപ്പ് നോക്കാതെ 15 മിനിറ്റെങ്കിലും സംസാരിക്കാന്‍ പറ്റുമോയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെല്ലുവിളിക്ക് മറുപടിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. പേപ്പറില്‍ നോക്കിയിട്ടാണെങ്കിലും കര്‍ണാടകയിലെ ബി.എസ് യെദ്യൂരപ്പ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ 15 മിനിറ്റ് നേരത്തേക്ക് പറയാനാവൂമോയെന്നാണ് മോദിക്കുള്ള വെല്ലുവിളി.
Dear PM @narendramodi ji,
— Siddaramaiah (@siddaramaiah) May 2, 2018
I challenge you to speak about the achievements of B S Yeddyurappa’s Govt in Karnataka for 15 minutes by looking at a paper.
Sincerely
Siddaramaiah https://t.co/zSkja6eURO
ചൊവ്വാഴ്ച മൈസൂരുവില്‍ ബി.ജെ.പി റാലിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മോദി രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചത്. സര്‍ക്കാര്‍ നയങ്ങളെക്കുറിച്ച് 15 മിനിറ്റ് സംവാദത്തിന് മോദി തയ്യാറുണ്ടെങ്കില്‍ പൊരിച്ച് തരുമെന്ന് മുന്‍പ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനു മറുപടിയോണമെന്നായിരുന്നു പരിഹാസ രൂപേണ മോദിയുടെ പരാമര്‍ശം.
അതിനിടെ, മോദിക്ക് രാഹുലിന്റെ മറുപടി എന്ന രീതിയില്‍ വ്യാജ ട്വീറ്റ് സന്ദേശം പ്രചരിക്കുന്നുണ്ട്. മോദി 15 തവണ നമ്മുടെ രാഷ്ട്രപിതാവിന്റെ പേര് തെറ്റാതെ ചൊല്ലുമോയെന്ന ചോദ്യമാണ് ട്വീറ്റിലുള്ളത്. എന്നാല്‍ രാഹുല്‍ ഗാന്ധി ഇങ്ങനെയൊരു ട്വീറ്റ് ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."