റഷ്യയില്‍ വിനോദസഞ്ചാര ബോട്ട് കൊടുങ്കാറ്റില്പ്പെട്ടുമുങ്ങി 14 മരണം
മോസ്കോ: വടക്ക് പടിഞ്ഞാറന്‍ റഷ്യയില്‍ കൊടുങ്കാറ്റില്‍പെട്ട് ബോട്ട് മറിഞ്ഞ് 13 കുട്ടികളുള്‍പ്പെടെ 14 പേര് മരിച്ചു. നാലു കുട്ടികളെ കാണാതായിട്ടുണ്ട്. മോസ്കോയില്‍ നിന്ന് ആയിരം കിലോമീറ്റര്‍ അകലെ കരേലിയയിലാണ് സംഭവം. 47 കുട്ടികളും നാലു ഇന്‍സ്ട്രക്ടര്‍മാരുമായി യാത്രതിരിച്ച മൂന്ന് ടൂറിസ്റ്റ് ബോട്ടുകളാണ് കരേലിയയില്‍ അപകടത്തില്‍പ്പെട്ടത്. 39 പേരെ രക്ഷപ്പെടുത്തിയതായും രക്ഷാപ്രവര്‍ത്തനം തുടരുന്നതായുമാണ് റിപ്പോര്‍ട്ട്.
അവധിദിനത്തില്‍ ഉല്ലാസത്തിനെത്തിയ പത്ത് കുട്ടികള്‍ ബോട്ടപകടത്തില്‍ കൊല്ലപ്പെട്ടതായി മേയര്‍ സെര്‍ജി സൊബിയാനിന്‍ പറഞ്ഞു. കുട്ടികളുടെ സംഘത്തിലുണ്ടായിരുന്ന സമ്മര്‍ ക്യാംപ് ഇന്‍സ്ട്രക്ടറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സമീപപ്രദേശത്തെ ഗ്രാമത്തിലുള്ളവരാണ് അപകടത്തില്‍പ്പെട്ട കുട്ടികള്‍. ഇവര്‍ ലൈഫ്ജാക്കറ്റ് ധരിച്ചിട്ടുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കൊടുങ്കാറ്റിനെ തുടര്‍ന്ന് തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ നല്‍കുകയും ബോട്ടിങിനുംമറ്റും നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതുവകവയ്ക്കാതെയാണ് ബോട്ടുകള്‍ പുറപ്പെട്ടത്. പ്രദേശത്തെ പ്രധാനപ്പെട്ടവിനോദസഞ്ചാര കേന്ദ്രത്തിലാണ് അപകടമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."