HOME
DETAILS
MAL
പാര്‍ളിക്കാട്ട് സുരക്ഷാ കവചമില്ലാതെ റോഡുകളും റെയില്‍പാളവും
backup
February 09 2019 | 04:02 AM
വടക്കാഞ്ചേരി: ഷൊര്‍ണൂര്‍-തൃശൂര്‍ റെയില്‍പാതയില്‍ പാര്ളിക്കാട്ട്സുരക്ഷാ കവചമില്ലാതെ ദുരന്തം നില്‍ക്കുമ്പോഴും പ്രതിരോധ നടപടി കൈകൊള്ളാതെ റെയില്‍വേ. ഷൊര്‍ണൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയും, ഷൊര്‍ണൂര്‍ തൃശൂര്‍ , തൃശൂര്‍ ഷൊര്ണൂര്റെയില്വേ പാതകളും, പാര്‍ളിക്കാട് വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷന് റോഡുമൊക്കെ അതിര്‍ത്തി പങ്കിടുമ്പോഴും സുരക്ഷ കടലാസിലാണ്. വ്യാസകോളേജ് വിദ്യാര്‍ഥികള്‍ റെയില്‍ പാളം മുറിഞ്ഞാണ് കോളജിലേയ്ക്ക് വരുന്നത്. പാര്‍ളിക്കാട് റെയില്‍വേ സ്റ്റേഷന് റോഡിനോട് ചേര്‍ന്ന് താമസിയ്ക്കുന്നവരുടെ സഞ്ചാരവും റെയില്‍ മുറിഞ്ഞ് കടന്ന് തന്നെ. പാളത്തിലെ വളവും, താഴെയും മുകളിലുമായാണ് കടന്ന് പോകുന്നതെന്നതും ദൂര കാഴ്ച മറയ്ക്കുകയാണ്. അതു കൊണ്ടു തന്നെ ഈ വിഷയത്തില്‍ അടിയന്തര നടപടി ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."