ജനമഹായാത്ര അലങ്കോലമാക്കാന്‍ ശ്രമം; കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു
വടകര: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹാ യാത്ര അലങ്കോലമാക്കാന്‍ ശ്രമം. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഓര്‍ക്കാട്ടേരി രാമര്‍ കുറ്റിയില്‍ സതീഷ്‌കുമാറിനെയാണ് (40) കസ്റ്റഡിയിലെടുത്തത്. വടകര കോട്ടപ്പറമ്പില്‍ വ്യാഴാഴ്ച രാത്രി നടന്ന സ്വീകരണ പരിപാടിക്കിടെയാണ് സംഭവം.
സ്വീകരണത്തിനു മറുപടി പറയാന്‍ എഴുന്നേറ്റ മുല്ലപ്പള്ളി പ്രസംഗത്തിന്റെ തുടക്കത്തില്‍ ഒരു നേതാവിന്റെ പേര് വിട്ടുപോയത് വേദിക്കു മുന്നിലുണ്ടായിരുന്ന സതീഷ്‌കുമാര്‍ ചോദ്യം ചെയ്തു. സ്ഥലത്തുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇയാളെ ശാന്തനാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇയാള്‍ ബഹളം തുടര്‍ന്നതോടെ മുല്ലപ്പള്ളി പ്രസംഗം അവസാനിപ്പിച്ചു. ഇതിനു പിന്നാലെ പ്രവര്‍ത്തകര്‍ സതീഷ്‌കുമാറിനെ സ്റ്റേജിനു പിന്നില്‍ കൊണ്ടുപോയി കൈകാര്യം ചെയ്യാന്‍ തുനിഞ്ഞു. അപ്പോഴേക്കും പൊലിസെത്തി രക്ഷപ്പെടുത്തുകയും കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്കു മാറ്റുകയുമായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനു കേസെടുത്ത ഇയാളെ ഇന്നലെ രാവിലെ ജാമ്യത്തില്‍ വിട്ടതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."