HOME
DETAILS

സംസ്ഥാനപാതയില്‍ സീബ്രാലൈനുകള്‍ മാഞ്ഞു; അപകടങ്ങള്‍ പതിവാകുന്നു

  
backup
February 09 2019 | 05:02 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%80%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b2

കക്കട്ടില്‍: അപകടം പതിവായ നാദാപുരം കുറ്റ്യാടി സംസ്ഥാന പാതയില്‍ സീബ്രാക്രോസിങ് ലൈനുകള്‍ മാഞ്ഞതോടെ കാല്‍ നടയാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കക്കട്ടില്‍, നരിപ്പറ്റ റോഡ് എന്നിവിടങ്ങളില്‍ നടന്ന അപകടത്തില്‍ കാല്‍നട യാത്രക്കാരി വാഹനമിടിച്ച് മരിക്കുകയും, മറ്റൊരാള്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. നിരത്തുകളില്‍ സ്ഥാപിച്ച റിഫ്‌ലക്ടറുകളും അപ്രത്യക്ഷമായിരിക്കുകയാണ്. അമിത വേഗതയില്‍ വാഹനങ്ങള്‍ പോവുന്നതു കാല്‍ നടയാത്രക്കാരുടെ ജീവന് ഭീഷണിയായിട്ടും മാഞ്ഞു പോയ സീബ്ര ലൈനുകള്‍ മാറ്റി വരക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കക്കട്ട് ടൗണ്‍, മൊകേരി, വട്ടോളി, അമ്പലകുളങ്ങര, നരിപ്പറ്റ റോഡ്, കുളങ്ങരത്ത്,ചേലക്കാട്, പയന്തോങ്ങ് ,കല്ലാച്ചി, നാദാപുരം ഉള്‍പ്പെടെയുള്ള തിരക്കേറിയ ഇടങ്ങളിലാണ് പൂര്‍ണ്ണമായോ ഭാഗികമായോ സിബ്രാലൈനുകള്‍ അപ്രത്യക്ഷമായിരിക്കുന്നത്. റോഡ് പണി പൂര്‍ത്തിയായ ഉടനെ വരച്ച സിബ്രാലൈനുകള്‍ മാറ്റി വരക്കാത്തതാണ് സുരക്ഷാ ഭീഷണിയായി മാറിയിരിക്കുന്നത്. രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ജീവന്‍ അപഹരിച്ച വട്ടോളി ടൗണില്‍ ഫുട്പാത്ത് നിര്‍മിച്ചിട്ടുണ്ട്..
കഴിഞ്ഞ ദിവസം കക്കട്ട് ടൗണില്‍ വാാഹനങ്ങള്‍ കൂട്ടി ഇടിച്ചും അപകടമുണ്ടായിരുന്നു. യാത്ര സുരക്ഷിതമാക്കാനുള്ള നടപടികളുടെ ഭാഗമായി മാഞ്ഞു പോയ മുഴുവന്‍ സീബ്രാലൈനുകളും, റിഫ്‌ലക്ടറുകളും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago