HOME
DETAILS
MAL
പാഠ്യപദ്ധതിക്ക് പ്രാധാന്യം നല്കുന്ന വിദ്യാഭ്യാസ രീതി ആവശ്യം: മന്ത്രി സി. രവീന്ദ്രനാഥ്
backup
February 09 2019 | 05:02 AM
കോഴിക്കോട്: പാഠപുസ്തകത്തേക്കാള്‍ പാഠ്യപദ്ധതിക്ക് പ്രാധാന്യം നല്കുന്ന വിദ്യാഭ്യാസരീതിയാണ് നമുക്ക് ആവശ്യമെന്നും അതിനുള്ള ശ്രമമാണ് നടത്തുന്നതെന്നും വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. വടകര ഗവ.സംസ്കൃതം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പുതുതായി നിര്‍മിച്ച ഹയര്‍സെക്കന്ററി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 1.73കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം പണിതത്.
സി.കെ.നാണു എം.എല്‍.എ അധ്യക്ഷനായി. സംഘാടകസമിതി ചെയര്മാന് ഇ.അരവിന്ദാക്ഷന്, വടകര നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ.പി ബിന്ദു, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വി.ഗോപാലന്, കൗണ്‍സിലര്‍മാരായ പി.വത്സലന്‍, പി.ഗീത, എ.കുഞ്ഞിരാമന്, ഹയര്‍ സെക്കന്‍ഡറി ആര്.ഡി.ഡി ഗോകുല്‍കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."