പുനത്തില്‍ തനിക്കെതിരേ ഫയല്‍ ചെയ്ത കേസിന്റെ പിന്നില്‍ മറ്റുചിലരെന്ന് ടി.പത്മനാഭന്‍
വടകര: തനിക്കെതിരേ പുനത്തില്‍ കുഞ്ഞബ്ദുള്ള ഫയല്‍ ചെയ്ത കേസിനു പിന്നില്‍ മറ്റു ചിലരായിരുന്നെന്ന് പ്രശസ്ത എഴുത്തുകാരന്‍ ടി.പത്മനാഭന്‍ പറഞ്ഞു. ഡി.സി ബുക്‌സ് സംഘടിപ്പിച്ച പുസ്തകോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് സാംസ്‌കാരിക വേദി വടകര ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച പുസ്തക പ്രകാശനവും സംവാദവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേര് ഇവിടെ വെളിപ്പെടുത്തുന്നില്ല ഒടുവില്‍ ഈ കേസ് കോടതി തള്ളുകയായിരുന്നു. പുനത്തിലിന്റെ ഇന്നത്തെ അവസ്ഥയില്‍ ദുഃഖമുണ്ട്. താന്‍ കോട്ടക്കലില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ തന്നെ കാണാന്‍ എത്തിയ എഴുത്തുകാരന്‍ പുനത്തില്‍ മാത്രമാണ്. മറ്റു എഴുത്തുകാര്‍ക്ക് ഒരാള്‍ കഴിഞ്ഞു കിട്ടിയാല്‍ അതായല്ലോ എന്നാണ് ചിന്ത.
പുനത്തിലിന്റെ ഇന്നത്തെ പതനത്തിനു കാരണക്കാരായവര്‍ നിരവധിയാണെന്നും പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു. ശിലയില്‍ തീര്‍ത്ത സ്മാരകങ്ങള്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ എഴുത്തും ജീവിതവും എന്ന പുസ്തകത്തെ പറ്റിയാണ് സംവാദം സംഘടിപ്പിച്ചത്. നഗരസഭാ ചെയര്‍മാന്‍ കെ.ശ്രീധരന്‍ അധ്യക്ഷനായി. കവി വീരാന്‍കുട്ടി പുസ്തകം പരിചയപ്പെടുത്തി. കെ.എ ഫ്രാന്‍സിസ് ഏറ്റുവാങ്ങി. കല്‍പ്പറ്റ നാരായണന്‍, ടി.രാജന്‍, രാജേന്ദ്രന്‍ എടത്തുംകര, എ.കെ അബ്ദുല്‍ ഹക്കീം, കെ.വി ശശി, ടി.പി കൃഷ്ണദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."