കിടപ്പാടത്തിനായി മുട്ടാത്ത വാതിലുകളില്ല, ദുരിതം തീരാതെ ജാനകി
പേരാമ്പ്ര: മരുതേരി കൊട്ടപ്പുറം ഭാഗത്തെ പാപ്പിനി പൊയില്‍ ജാനകി അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള ഒരു വീടിനായി മുട്ടാത്ത വാതിലുകളില്ല.പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ 10ാം വാര്‍ഡില്‍ പ്ലാസ്റ്റിക് മേല്കൂരയോട് കൂടിയ ഏത് സമയവും ഇടിഞ്ഞു വീഴാന്‍ കാത്ത് നില്ക്കുന്ന വീട്ടില്‍ ഒറ്റയ്ക്കാണ് ജാനകി താമസിക്കുന്നത്.
30 കൊല്ലം മുന്‍പ് ഭര്‍ത്താവ് മരിച്ചു. രണ്ട് പെണ്‍കുട്ടികളെ വളര്‍ത്തി ബന്ധുക്കളുടേയും നാട്ടുകാരുടേയും സഹായത്തോടെ വിവാഹം കഴിപ്പിച്ചു. അതിനിടെ ദുരന്തങ്ങള്‍ ജാനകിയെ പിന്തുടര്ന്നു. ഹൃദ്രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ശാസ്ത്രക്രിയ നടത്തി വാള്‍വ് മാറ്റിവച്ചതോടെ ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായി.
8 സെന്റ് ഭൂമി സ്വന്തമായി ഉള്ളത് കാണിച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ വീട് വയ്ക്കാന്‍ സഹായത്തിന് അപേക്ഷ നല്‍കിയിട്ട് ഏറെ കാലമായെങ്കിലും പരിഗണിക്കാമെന്ന മറുപടി മാത്രമാണ് കിട്ടിയതെന്ന് ജാനകി പറയുന്നു. കാര്യങ്ങള്‍ കാണിച്ച് മുഖ്യമന്ത്രിക്കും ജില്ല കലക്ടര്‍ക്കും നിവേദനം നല്‍കാനുള്ള ശ്രമത്തിലാണ് ജാനകി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."