ഹംഗറി, ബെല്‍ജിയം, പോര്‍ച്ചുഗല്‍ ടീമുകള്‍ക്കെതിരേ അച്ചടക്ക നടപടി
പാരിസ്: സ്റ്റേഡിയത്തിലെ അക്രമസംഭവങ്ങളെ തുടര്‍ന്ന് ഹംഗറി, ബെല്‍ജിയം, പോര്‍ച്ചുഗല്‍ ടീമുകള്‍ക്കെതിരേ യുവേഫ നടപടിക്ക്. ഹംഗറി ഫുട്ബോള്‍ പ്രേമികള്‍ ഗ്രൗണ്ടിലേക്ക് ഫ്ളെയറുകളും മറ്റു മാരക വസ്തുക്കളും എറിഞ്ഞുവെന്നും ഇത് ആശങ്കയുയര്‍ത്തുന്നതാണെന്നും യുവേഫയുടെ എത്തിക്സ് ആന്‍ഡ് ഡിസിപ്ലിനറി കമ്മിറ്റി വിലയിരുത്തി. ഐസ്ലന്ഡിനെതിരായ മത്സരത്തിലായിരുന്നു ഹംഗേറിയന്‍ കാണികളുടെ പരാക്രമം.
സിഗൂര്‍സന്റെ ഗോളാഘോഷത്തിനിടെ കാണികള്‍ ഐസ്ലന്ഡ് താരങ്ങള്‍ക്കെതിരേ കുപ്പികള്‍ എറിഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്.
അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ കാണികള്‍ ഗ്രൗണ്ടിലേക്ക് പടക്കങ്ങള്‍ എറിഞ്ഞതിനാണ് ബെല്‍ജിയത്തിനെതിരേ നടപടിയെടുക്കുന്നത്.
ഓസ്ട്രിയക്കെതിരായ മത്സരത്തില്‍ കളിപ്രേമി ഗ്രൗണ്ടിലേക്ക് ഓടി വന്നതിനാണ് പോര്‍ച്ചുഗലിന് പിഴയിട്ടിരിക്കുന്നത്. നാളെ നടക്കുന്ന വാദം കേള്‍ക്കലിന് ശേഷമായിരിക്കും നടപടിയെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."