അണ്ടര്‍ പാസുകളും ഫൂട്ട് ഓവര്‍ ബ്രിഡ്ജും ഉള്‍പ്പെടുത്തണം: എം.പി
കോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ദേശീയപാത 66 ആറുവരി പാത നിര്‍മാണ പ്രവര്‍ത്തിയുടെ ടെണ്ടറില്‍ അമ്പലപ്പടി, മൊകവൂര്‍, വയല്‍ക്കര, കൂടത്തും പാറ തുടങ്ങിയ സ്ഥലങ്ങളില്‍ അണ്ടര്‍ പാസുകളും കൊടല് നടക്കാവില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജും ഉള്‍പ്പെടുത്തണമെന്ന് എം.കെ രാഘവന് എം.പി ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതില്‍ ഗാഡ്ഗരിയെ നേരില്‍ കണ്ടു സമര്‍പ്പിച്ച നിവേദനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. നേരത്തെ ഡി.പി.ആറില്‍ ഉള്‍പ്പെട്ട ഈ പദ്ധതികള്‍ ടെണ്ടര്‍ വിളിച്ചപ്പോള്‍ ഒഴിവാക്കിയിരുന്നു. നിലവില്‍ ഇതേ ദേശീയപാതയില്‍ എലിവേറ്റഡ് ഹൈവെ നിര്‍മാണം പുരോഗമിക്കുന്നുണ്ടെങ്കില്ലും ഈ പദ്ധതിയുടെ പൂര്‍ണ പ്രയോജനം ലഭിക്കണമെങ്കില്‍ സൈബര്‍ പാര്ക്കുവരെയെങ്കില്ലും പദ്ധതി നീട്ടണമെന്നും എം.കെ രാഘവന് ആവശ്യപ്പെട്ടു.
ആറുവരി പൂര്‍ത്തിയാക്കുന്നതോടെ ദേശീയ പാതയിലെ വാഹന തിരക്കുകുറക്കുക എന്ന ലക്ഷ്യം യാഥാര്ത്യമാക്കണമെങ്കില് ഡി.പി.ആറിലെ പദ്ധതികള്‍ ടെണ്ടറില്‍ വീണ്ടും ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം മന്ത്രിയെ ബോധ്യപ്പെടുത്തി.ഇതുസംബന്ധിച്ച വിശദമായ നിര്‍ദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്ക്ക് നല്‍ക്കുന്നതാണെന്ന് മന്ത്രി എം പിക്ക് ഉറപ്പു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."