ക്ലീന്‍ കോഴിക്കോട്: നഗരത്തിലെ അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കിത്തുടങ്ങി
കോഴിക്കോട്: വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും തടസമായി സ്ഥാപിച്ചിരിക്കുന്ന നഗരത്തിലെ അനധികൃത ബോര്‍ഡുകള്‍ നീക്കിത്തുടങ്ങി. മലബാര്‍ ക്രിസ്ത്യന്‍ കോളജ് പരിസരം മുതല്‍ എരഞ്ഞിപ്പാലം വരെയുള്ളിടങ്ങളിലെ നിരവധി ബോര്‍ഡുകളാണ് ഇന്നലെ നീക്കം ചെയ്തത്.
കോര്‍പറേഷനും പൊലിസും പൊതുമരാമത്തു വകുപ്പും ആരോഗ്യവകുപ്പും കെ.എസ്.ഇ.ബിയും സംയുക്തമായാണ് നടപടി എടുക്കുന്നത്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരായ വി.കെ പ്രമോദ്, സി.കെ വല്‍സന്‍, ഇ.പി സൈലേഷ്, ജി.എസ് സജികുമാര്‍, വിജുജയറാം നേതൃത്വം നല്‍കി.
ഇന്നു രാവിലെ ഏഴിന് പുതിയസ്റ്റാന്റ് ഭാഗത്തുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യാനാരംഭിക്കും. നാല് സ്‌ക്വാഡുകളായി തിരിഞ്ഞ് നഗരത്തിലെ പ്രധാനപാതകളിലുള്ള ബോര്‍ഡുകളാണ് ഇന്ന് നീക്കം ചെയ്യുക.
നഗരത്തിലെ നടപ്പാതയിലൂടെ കാല്‍നട യാത്രക്കാര്‍ക്ക് നടക്കാന്‍ സാധിക്കാത്ത വിധത്തില്‍ അനധികൃത ബോര്‍ഡുകള്‍കൊണ്ട് നിറഞ്ഞ സാഹചര്യത്തിലാണ് നടപടി.
ഇലക്ട്രിക് പോസ്റ്റുകളിലും മറ്റും സ്ഥാപിച്ച ബോര്‍ഡുകള്‍ ഡ്രൈവര്‍മാര്‍ക്കും തടസം സൃഷ്ടിക്കുന്നുണ്ട്. റോഡിലെ സിഗ്‌നല്‍ പോലും മറച്ചുകൊണ്ടാണ് പല ബോര്‍ഡുകളും സ്ഥാപിച്ചിട്ടുള്ളത്. ഇതിനെതിരേ പരാതി വ്യാപകമായതാണ് ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."