കൊടുവള്ളി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നവീകരണ പദ്ധതി ലോഞ്ചിങ് നാളെ
കൊടുവള്ളി: ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഡിജിറ്റലൈസ് സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായുള്ള നവീകരണ പദ്ധതിയുടെ ലോഞ്ചിങ് ശനിയാഴ്ച ഉച്ചക്ക്് 2.30ന് കാരാട്ട് റസാഖ് എം.എല്‍.എ നിര്‍വഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്കൂള്‍ പി.ടി.എ കമ്മിറ്റി, അധ്യാപകര്‍ എന്നിവര്‍ക്കു പുറമെ കൊടുവള്ളി നോണ്‍ റെസിഡന്‍സ് ഇന്ത്യന്‍സ് (കെ.എന്‍.ആര്.ഐ) എന്ന സംഘടനയുടേയും സഹകരണത്തോടെ 22 ക്ലാസ് മുറികള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കുന്ന പദ്ധതി ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഫോര്‍ അക്കാഡമിക് സക്സസ് ആന്റ് സോഷ്യല്‍ എക്സലന്‍സ് (ഐപാസ്) പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്.
കൊടുവള്ളി നഗരസഭാ ചെയര്‍പേഴ്സണ്‍ ശരീഫാ കണ്ണാടിപ്പോയില്‍ അധ്യക്ഷയാവും. പി.ടി.എ റഹിം എം.എല്‍.എ മുഖ്യാതിഥിയാകും. സര്‍വിസില്‍ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകന് പി.എം.സതീഷ് കുമാറിന് ചടങ്ങില്‍ യാത്രയയപ്പ് നല്‍കും. നഗരസഭാ വൈസ് ചെയര്മാന് എ.പി മജീദ് മാസ്റ്റര്‍ ഉപഹാര സമര്‍പ്പണം നടത്തും.
കെ.എന്‍.ആര്.ഐ പ്രതിനിധി എം.എം.അബ്ദുല്‍ മജീദ് റിപ്പോര്‍ട്ട്്് അവതരിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പി.ടി.എ പ്രസിഡന്റ് ഒ.പി.ഐ കോയ, പ്രിന്‍സിപ്പാള്‍ കെ.എ.റഹിം, ഹെഡ് മാസ്റ്റര്‍ ഇ.സി.മുഹമ്മദ്, പി.ടി.എ വൈസ് പ്രസിഡന്റ് ്പി.മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി പി.കെ.മുഹമ്മദ് ബഷീര്‍, പി.ടി.എ അംഗം ഒ.ടി.സുലൈമാന്‍, കെ.എന്‍.ആര്.ഐ പ്രതിനിധി എം.എം.അബ്ദുല്‍ മജീദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."