ജില്ലയെ തരിശുരഹിതവും ജലസമൃദ്ധവുമാക്കും
കോഴിക്കോട്: ജില്ലയെ കൃഷിക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് തരിശുരഹിത ജില്ലയാക്കാനും ക്വാറികളും കുളങ്ങളും സംരക്ഷിച്ച് കൊണ്ട് ജലസമൃദ്ധമാക്കാനും ജില്ലാ പഞ്ചായത്ത് ഗ്രാമസഭായോഗം തീരുമാനിച്ചു. വൈദ്യുതി പ്രതിസന്ധി പരിഹാരത്തിനായി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മേല്‍ക്കൂരയില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്ന കാര്യത്തിന് മുന്‍ഗണന നല്‍കുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു.
പതിമൂന്നാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിനായി സിവില്സ്റ്റേഷന് എന്‍ജിനിയേഴ്സ് ഹാളില്‍ ചേര്‍ന്ന ഗ്രാമസഭാ യോഗത്തില്‍ വനിതാക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും, പ്രാദേശിക സാമ്പത്തിക വികസനത്തിനും പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഒഴിഞ്ഞു കിടക്കുന്ന സര്‍ക്കാര്‍ സ്ഥലങ്ങളില്‍ വയോജന കേന്ദ്രങ്ങള്‍ നിര്‍മിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് ചടങ്ങില്‍ അധ്യക്ഷയായി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.ജി ജോര്‍ജ് സ്വാഗതം പറഞ്ഞു. അഹമ്മദ് പുന്നക്കല്‍, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന്, പ്രഫ.കെ. ശ്രീധരന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ഡി ഫിലിപ്പ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."