പോര്‍ച്ചുഗലിന് വീണ്ടും സമനിലക്കുരുക്ക്
പാരിസ്: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സമനിലയില്‍ കുരുങ്ങി പോര്‍ച്ചുഗല്‍. ജയം ഉറപ്പിച്ചു മത്സരിക്കാനിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും സംഘത്തിനും ഓസ്ട്രിയക്കു മുമ്പില്‍ വലകുലുക്കാതെ കളിയവസാനിപ്പിക്കേണ്ടി വന്നു.
നേരത്തെ യുറോയിലെ കന്നിയങ്കക്കാരായ ഐസ്‌ലന്‍ഡിനോടും പോര്‍ച്ചുഗലിന് സമനില വഴങ്ങേണ്ടിവന്നിരുന്നു. സമനില വഴങ്ങിയതോടെ അവസാന മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ പോര്‍ച്ചുഗലിന് പ്രീ ക്വാര്‍ട്ടറിലെത്തിക്കാന്‍ സാധിക്കൂ എന്ന നിലയായി. ഗ്രൂപ്പിലെ ഒന്നാം സഥാനക്കാരായ ഹംഗറിയുമായിട്ടാണ് പോര്‍ച്ചുഗലിന്റെ അവസാന മത്സരം.
ആദ്യ നിമിഷങ്ങളില്‍ തന്നെ മികച്ച നീക്കങ്ങള്‍ പുറത്തെടുക്കാന്‍ പോര്‍ച്ചുഗലിന് സാധിച്ചിരുന്നു. ഇരു വിങില്‍ നിന്നും മികച്ച പാസുകള്‍ റൊണാള്‍ഡോക്കും നാനിക്കും ലഭിച്ചു. ആദ്യ പത്തു മിനുട്ടില്‍ ഓസ്ട്രിയന്‍ ഗോളി റോബര്‍ട്ട് അല്‍മറിനും പ്രതിരോധ നിര താരങ്ങള്‍ക്കും നന്നായി വിയര്‍ക്കേണ്ടി വന്നു.
എന്നാല്‍ കൃത്യമായ പ്രതിരോധവും പഴുതുകിട്ടുമ്പോള്‍ പ്രത്യാക്രമണവുമായി മുന്നോട്ട് നീങ്ങിയ ഓസ്ട്രിയയുടെ മുന്നില്‍ അവസാനം പോര്‍ച്ചുഗലിന് മുട്ടുമടക്കേണ്ടിവന്നു.
ഗോളാക്കാവുന്ന അരഡസനിലേറെയുള്ള അവസരങ്ങള്‍ പാഴാക്കാന്‍ ക്രിസ്റ്റ്യാനോയും നാനിയും മത്സരിച്ചതോടെ ടീം തീര്‍ത്തും പ്രതിരോധത്തിലായി.
ലോകഫുട്‌ബോളറുടെ യാതൊരു പ്രതിഭയും കാണിക്കാതെ, തീര്‍ത്തും നിറം മങ്ങിയ പ്രകടനമായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേത്.
78ാം മിനുട്ടില്‍ വീണുകിട്ടിയ പെനാല്‍റ്റി പോസ്റ്റിന്റെ ബാറിലേക്കടിച്ചു തുലച്ചതോടെ ഗോള്‍ നേടാനുള്ള അവസാന ശ്രമവും താരം നഷ്ടപ്പെടുത്തി. ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ റയലിനെ കിരീടത്തിലേക്ക് നയിച്ച അവസാന പെനാല്‍റ്റിി കിക്ക് ബുള്ളറ്റ് ഷോട്ടോടെ വലയിലെത്തിച്ച പ്രകടനം ഇവിടെയും ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിച്ച കാണികള്‍ തീര്‍ത്തും നിരാശരായി. ഹംഗറിയോട് ബുധനാഴ്ച്ചയാണ് പോര്‍ച്ചുഗലിന്റെ അവസാന മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."