ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് അധികാരമൊഴിയണമെന്ന് കോടതി
സിയോള്‍: ഇംപീച്ച്‌മെന്റിന് വിധേയനായ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ജെന്‍ ഹുയി അധികാരമൊഴിയണമെന്ന് ഭരണഘടനാ കോടതി ഉത്തരവിട്ടു. എട്ട് ജഡ്ജിമാര്‍ ചേര്‍ന്നാണ് വിധി പ്രഖ്യാപിച്ചത്.
ഇതോടെ ജനാധിപത്യ ഭരണത്തില്‍ കാലാവധി തികക്കും മുന്‍പ് പുറത്താവുന്ന രാജ്യത്തെ ആദ്യ പ്രസിഡന്റാവും പാര്‍ക്ക്.
പാര്‍ക്കിന്റെ നടപടികള്‍ ജനാധിപത്യ ഭരണത്തിന് കോട്ടം വരുത്തിയെന്ന് കോടതി നിരീക്ഷിച്ചു.
ഇതോടെ രാജ്യം അടുത്ത തെരഞ്ഞടുപ്പിലേക്ക് നീങ്ങേണ്ടി വരും. മെയ് ആദ്യത്തോടെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
ജനങ്ങള്‍ക്ക് വിധി നിരീക്ഷിക്കുന്നതിനായി കോടതിക്കു പുറത്ത് വലിയ സ്‌ക്രീന്‍ ഒരുക്കിയിരുന്നു.
അഴിമതി ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലാണ് ദക്ഷിണകൊറിയന്‍ പാര്‍ലമെന്റ് പാര്‍ക്കിനെ ഇംപീച്ച്‌മെന്റ് ചെയ്തത്. അനധികൃത സ്വത്ത് സമ്പാദനത്തിനും ഔദ്യോഗിക രേഖകള്‍ പരിശോധിക്കാനും ബാല്യകാലസഖിയെ സഹായിച്ചെന്നായിരുന്നു പ്രസിഡന്റിനെതിരായ പ്രധാന ആരോപണം.
2004ല്‍ അന്നത്തെ പ്രസിഡന്റ് റോമൂണ്‍ ഹ്യൂയിനെ തെരഞ്ഞെടുപ്പു തിരിമറിയുടെയും കഴിവുകേടിന്റെയും പേരില്‍ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തിരുന്നു. എന്നാല്‍ രണ്ടു മാസത്തിനകം ഭരണഘടനാ കോടതി അദ്ദേഹത്തെ പ്രസിഡന്റ് പദത്തില്‍ വീണ്ടും അവരോധിച്ചു.
കാലാവധി പൂര്‍ത്തിയാക്കി വിരമിച്ച റോ 2009ല്‍ മറ്റൊരു അഴിമതി അന്വേഷണക്കേസ് നേരിട്ടപ്പോള്‍ സ്വയം ജീവനൊടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."