HOME
DETAILS

പാലോറമലയിലെ കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്

  
backup
February 09 2019 | 05:02 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b5%8b%e0%b4%b1%e0%b4%ae%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%8d

കൊടുവള്ളി: കിഴക്കോത്ത്, മടവൂര്‍ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന കാവിലുമ്മാരം പാലോറമലയില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മാണം നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്.
കുന്നിടിച്ചുള്ള നിര്‍മാണം സമീപത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന പാലോറ മല സംരക്ഷണ സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലം സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ വിദഗ്ധ പഠനങ്ങള്‍ ആവശ്യമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാണം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്.
മലയടിവാരത്ത് നൂറോളം വീടുകള്‍ സ്ഥിതി ചെയ്യുന്ന പ്രസ്തുത പ്രദേശത്ത് മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് താമരശ്ശേരി തഹസില്‍ദാറും കുന്നിന്‍മുകളിലെ നിര്‍മാണം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് വിശദമായ പാരിസ്ഥിതിക പഠനം ആവശ്യമാണെന്ന് ഭൂജല വകുപ്പ് ജില്ലാ ഓഫിസറും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കലക്ടറുടെ ഉത്തരവില്‍ പറയുന്നു. കെട്ടിട നിര്‍മാണ സമയത്തുണ്ടായ നീരുറവയുടെ കാരണം കണ്ടെത്തുന്നതിനായി എന്‍.ഐ.ടി നിര്‍മാണ വിദഗ്ധന്റെ പരിശോധന ആവശ്യമാണെന്നും ശിലാ ഘടനയെ കെട്ടിട നിര്‍മാണം അസ്ഥിരപ്പെടുത്തിയോ എന്ന് പരിശോധിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോക്ക് മെക്കാനിക്ക് സ്ഥാപന വിദഗ്ധന്റെ പരിശോധന ആവശ്യമാണെന്നും ജില്ലാ ജിയോളജിസ്റ്റും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൊതു ജനങ്ങളുടെ ആശങ്ക അകറ്റാന്‍ അംഗീകൃത ഏജന്‍സിയെ കൊണ്ട് പഠനം നടത്താന്‍ നിര്‍ദേശം നല്‍കണമെന്ന് കിഴക്കോത്ത് പഞ്ചായത്ത് സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പഠന റിപ്പോര്‍ട്ടുകള്‍ വരുന്നത് വരെ പാലോറ മലയിലെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കാന്‍ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കാനും സീനീയര്‍ ടൗണ്‍ പ്ലാനര്‍ നല്‍കിയ നിബന്ധനകള്‍ക്ക് വിധേയമായാണോ ഇതുവരെ നിര്‍മാണ പ്രവൃത്തികള്‍ നടന്നതെന്ന് പഠിച്ച് രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ കലക്ടര്‍ കിഴക്കോത്ത് പഞ്ചായത്ത് സെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയത്.
പാലോറമലയിലെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആറ് മാസത്തോളമായി പ്രദേശവാസികള്‍ സമരത്തിലാണ്. സമരത്തിന് ഐക്യ ദാര്‍ഢ്യവുമായി കഴിഞ്ഞാഴ്ച്ച പ്രദേശത്തെത്തിയ എം.കെ രാഘവന്‍ എം.പി സമരപ്പന്തലില്‍ വച്ച് തന്നെ ജില്ലാ കലക്ടറെ ഫോണില്‍ ബന്ധപ്പെടുകയും വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കാന്‍ കലക്ടര്‍ ഉത്തരവിട്ടതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ആഹ്ലാദ പ്രകടനം നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago