HOME
DETAILS

യമനില്‍ സഊദി സഖ്യസേന നിരോധിത ക്ലസ്റ്റര്‍ ബോംബ് ഉപയോഗിച്ചതായി ആംനസ്റ്റി

  
backup
March 10 2017 | 09:03 AM

%e0%b4%af%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%b8%e0%b4%96%e0%b5%8d%e0%b4%af%e0%b4%b8%e0%b5%87%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%b0

റിയാദ്: സഊദിയുടെ നേതൃത്തത്തിലുള്ള അറബ് സഖ്യസേന യമനില്‍ നിരോധിത ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആരോപിച്ചു. ഫെബ്രുവരി 15ന് ജനവാസ കേന്ദ്രത്തില്‍ സഖ്യസേന നടത്തിയ റെയ്ഡിനിടെ് ക്ലസ്റ്റര്‍ ബോംബ് വര്‍ഷം നടത്തിയതായാണ് കണ്ടെത്തിയത്. 

സആദാ പ്രവിശ്യയില്‍ റിബലുകളായ ഹൂതികള്‍ക്കെതിരെയാണ് റെയ്ഡ് നടത്തിയത്. ഇതിനിടയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ പ്രവിശ്യയിലെ മൂന്നു ജനവാസ ജില്ലകളിലും കൃഷി ഭൂമികളിലും ബ്രസീല്‍ നിര്‍മ്മിത ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി കണ്ടെത്തിയെന്നും ആംനസ്റ്റി പ്രസ്താവനയില്‍ പറഞ്ഞു.
2015 ഒക്ടോബറിലും കഴിഞ്ഞ വര്‍ഷം മെയിലും സഖ്യസേന ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചതായി ആരോപണമുയര്‍ന്നിരുന്നു. യുദ്ധത്തിനിടക്ക് ലംഘനം നടത്തരുതെന്ന അന്താരാഷ്ട്ര മര്യാദയാണ് സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ലംഘിച്ചതെന്നും ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ക്ലസ്റ്റര്‍ ബോംബ് വഴി ഉണ്ടാവുകയെന്നും ബൈറൂത് ആംനെസ്റ്റി റീജിയണല്‍ റിസര്‍ച്ച് ഡയറക്ടര്‍ ലൈന്‍ മാലൂഫ് പറഞ്ഞു. സഊദി സഖ്യസേനയോട് ഇതെ കുറിച്ച് വിവരങ്ങള്‍ കൈമാറാന്‍ ബോംബ് നിര്‍മ്മാതാക്കളായ ബ്രസീലിനോട് ആവശ്യപ്പെട്ടതായും ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു.
എന്നാല്‍, ആംനസ്റ്റി യുടെ ഗുരുതര ആരോപണത്തിനെതിരെ സഊദിയോ സഖ്യ സേനയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യമനില്‍ സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ നേതൃത്വത്തില്‍ യുദ്ധം ആരംഭിച്ച 2015 മാര്‍ച്ച് മുതല്‍ ഇതുവരെ പതിനായിരത്തോളം ആളുകള്‍ കൊല്ലപ്പെട്ടതായും 40, 000 ലധികം ആളുകള്‍ക്ക് പരിക്കേറ്റരുമായാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago
No Image

ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ കരതൊട്ടു; 55 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

International
  •  2 months ago
No Image

'എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു' വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലി വിടുമെന്ന മുന്നറിയിപ്പുമായി 130 ഇസ്‌റാഈല്‍ സൈനികര്‍ 

International
  •  2 months ago
No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago