HOME
DETAILS
MAL
മാരുതി ഫാക്ടറി ആക്രമണ കേസ്; 31 പേര് കുറ്റക്കാര്‍
backup
March 10 2017 | 10:03 AM
ന്യൂഡല്‍ഹി: മാരുതി ഫാക്ടറി അക്രമണവുമായി ബന്ധപ്പെട്ട കേസില്‍ 31 പേര് കുറ്റക്കാരെന്ന് ഹരിയാനയിലെ ഗുരുഗോന് കോടതി. 148 തൊഴിലാളികള്‍ പ്രതികളായിരുന്ന കേസില്‍ 117 പേരെ കോടതി കുറ്റവിമുക്തരാക്കി.
2012ല്‍ ഹരിയാനയിലെ മനേസറില്‍ മാരുതി സുസുക്കി ഫാക്ടറിയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തൊഴിലാളികളും മാനേജര്‍ പ്രതിനിധികളും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ തൊഴിലാളികള്‍ ചേര്‍ന്ന് കെട്ടിടത്തിന്റെ ഒരു നിലയ്ക്ക് തീവയ്ക്കുകയും, എച്ച് ആര് ജനറല്‍ മാനേജറായ അവിനാഷ് കുമാര്‍ ദേവ് കൊല്ലപെടുകയും ചെയ്തു. സംഭവത്തില്‍ ഒന്‍പത് പൊലിസുകാരും സൂപ്പര്വൈസറുമടക്കം നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികള്‍ക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം, വസ്തുവകകള്‍ക്ക് തീവയ്ക്കുക, ലഹളയുണ്ടാക്കുക എന്നീ വകുപ്പകളിലാണ് കേസെടുത്തിരിക്കന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."