ജനങ്ങള്‍ കാത്തിരിക്കുന്നു; ഈ പഞ്ചായത്തംഗത്തിന്റെ ട്രോളിനായി
കൂടരഞ്ഞി: രാഷ്ട്രീയ സാമൂഹ്യ സംഭവവികാസങ്ങളെ ഹാസ്യരൂപേണ കുറിക്കുകൊള്ളുന്ന തരത്തില്‍ വിമര്‍ശിക്കുന്ന ട്രോളുകളുടെ കാലത്ത് ഇതാ വ്യത്യസ്തനായി ഒരു ട്രോളന്‍. കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയില്‍ വാര്‍ഡ് മെംബര്‍ കെ.എസ് അരുണ്‍കുമാറാണ് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാനായി വ്യത്യസ്തങ്ങളായ ട്രോളുകളുമായി രംഗത്തുള്ളത്.
ട്രോളന്‍മാരുടെ ഇഷ്ടകഥാപാത്രമായ ചട്ടമ്പിനാട് സിനിമയിലെ ദശമൂലം ദാമുവിന്റെ കഥാപാത്രത്തെ ഉപയോഗപ്പെടുത്തിയാണ് അരുണ്‍ വികസന പദ്ധതിയുടെ ആദ്യ ട്രോള്‍ ആരംഭിച്ചത്. 2019-20 ലെ അപേക്ഷ ഫോറം പഞ്ചായത്തില്‍ എത്തിയുണ്ട്. എല്ലാവരും വാങ്ങി പൂരിപ്പിച്ചു കൊടുത്തേക്ക്. അവസാനം കിട്ടിയില്ല എന്ന് പറഞ്ഞേക്കരുതെന്നായിരുന്ന പോസ്റ്റ്. ഇത് എല്ലാവരും ഏറ്റെടുക്കുകയും വലിയ പ്രചാരം ലഭിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കൂടുതല്‍ ട്രോളുകളുമായി അരുണ്‍ രംഗത്തെത്തുകയായിരുന്നു. തങ്ങളുടെ ഇഷ്ടതാരങ്ങളുടെ പേരില്‍ വിവിധ പദ്ധതികളെ കുറിച്ചു അറിഞ്ഞ് തുടങ്ങിയതോടെ ഗ്രാമസഭയെന്ന് പോലും കേട്ടിട്ടില്ലാത്ത ന്യൂജനറേഷന്‍ വരെ ഇതുസംബന്ധിച്ച് ബോധവാന്‍മാരാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനം ജനങ്ങളിലെത്തിക്കാനാണ് സോഷ്യല്‍ മീഡിയ കാംപയിനുമായി മുന്നോട്ടുവന്നതെന്ന് അരുണ്‍ പറയുന്നു. മലയോര മേഖലയായ കൂടരഞ്ഞി പഞ്ചായത്തില്‍ 14 വാര്‍ഡുകളും 20000ത്തിനടുത്ത് ജനങ്ങളുമാണുള്ളത്. ഓരോ വാര്‍ഡുകളിലും പദ്ധതി ഗ്രാമ സഭകള്‍ നടക്കാറുണ്ടങ്കിലും ജനങ്ങളില്‍ ഈ വിവരങ്ങള്‍ പൂര്‍ണമായും എത്തിക്കുന്നതില്‍ പരിമിതികളുണ്ട്. പുതിയ കാംപയിന്‍ രീതിയിലൂടെ ഇതിന് ചെറിയ പരിഹാരമുണ്ടാക്കാനാകാന്‍ കഴിയുമോ എന്നാണ് ശ്രമിച്ചത്. സുഹൃത്തുക്കളും മറ്റു പഞ്ചായത്തില്‍ ഉള്ളവരും ഇത്തരം പദ്ധതികള്‍ പഞ്ചായത്തുകളില്‍ ഉണ്ടോ എന്ന് അന്വേഷിച്ചുവെന്നും അരുണ്‍ പറയുന്നു.
അപേക്ഷ നല്‍കി ഒരു മാസത്തിനകം വീട്ടുനമ്പര്‍ കൊടുക്കണമെന്നാണ് നിലവിലെ ചട്ടം .എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും വീട്ടു നമ്പര്‍ കിട്ടാത്ത അവസ്ഥ വന്നപ്പോള്‍ പഞ്ചായത്ത് ഓഫിസിനു മുന്‍പില്‍ ഈ വാര്‍ഡ് മെംബര്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം ശ്രദ്ധേയമായിരുന്നു. ഇതേ തുടര്‍ന്ന് കക്കാടംപൊയില്‍ കൂവപ്പാറ ജീന വര്‍ഗ്ഗീസിന് വീട്ട് നമ്പര്‍ ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."