അന്യസംസ്ഥാനങ്ങളില്‍ വിജ്ഞാനവിരുന്നൊരുക്കി ദാറുല്‍ഹുദാ വിദ്യാര്‍ഥികള്‍
തിരൂരങ്ങാടി: കേരളേതര സംസ്ഥാനങ്ങളിലെ പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ വിജ്ഞാനവിരുന്നൊരുക്കാന്‍ റമദാന്‍ അവധിക്കാലം ഉപയോഗപ്പെടുത്തി ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍. ദാറുല്‍ഹുദായിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇസ്‌ലാമിക് ആന്‍ഡ് കണ്ടംപററി സ്റ്റഡീസിനു കീഴില്‍ പശ്ചിമബംഗാള്‍, ബിഹാര്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കര്‍ണാടക തുടങ്ങിയ പത്തിലധികം സംസ്ഥാനങ്ങളിലാണ് പള്ളികളും പാഠശാലകളും കേന്ദ്രീകരിച്ചു മതപഠന ക്ലാസുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നത്.
1996 ലാണ് ദാറുല്‍ഹുദ ഇതര സംസ്ഥാനങ്ങളിലേയ്ക്കു വിദ്യാര്‍ഥികളെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി അയച്ചുതുടങ്ങിയത്. ഡിഗ്രിയിലെയും പി.ജിയിലെയും അറുപതിലധികം വിദ്യാര്‍ഥികളാണ് ഇത്തവണ യാത്രതിരിച്ചത്. കഴിഞ്ഞ എട്ടിനാണ് നാലും അഞ്ചും പേരടങ്ങുന്ന സംഘങ്ങള്‍ പുറപ്പെട്ടത്. കേരളേതര സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി ദാറുല്‍ ഹുദാ കാംപസില്‍ പ്രവര്‍ത്തികുന്ന ഉറുദു മീഡിയത്തിലേയ്ക്ക് വിദ്യാര്‍ഥികളെ ചേര്‍ക്കുന്നതിനും കര്‍ണാടക, സീമാന്ധ്ര, അസം, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഹുദാ കാംപസുകളുടെ പ്രചരണത്തിനും പര്യടനത്തിനിടയില്‍ സമയം കണ്ടെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."