ബാങ്കിനും നിസ്‌കാരത്തിനുമിടയിലെ സമയം ചുരുക്കണമെന്ന ആവശ്യം ശൂറ കൗണ്‍സില്‍ തള്ളി
റിയാദ്: സഊദിയില്‍ നിലവിലുള്ള നിസ്‌കാര സമയത്തു കടകള്‍ അടക്കണമെന്ന നിയമത്തില്‍ മാറ്റം ആവശ്യപ്പെട്ടുള്ള നിര്‍ദേശം ശൂറ കൗണ്‍സില്‍ നിരാകരിച്ചു. ശൂറാ കൗണ്‍സിലിലെ സുരക്ഷാ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ആണ് മതകാര്യ വിഭാഗത്തോട് ഈ നിര്‍ദ്ദേശം നല്‍കിയിരുന്നത്. സമയം ചുരുക്കണമെന്ന നിര്‍ദ്ദേശം സൗദി ശൂറാ കൗണ്‍സിലിന്റെ കീഴിലുള്ള ഇസ്‌ലാമിക് അഫയര്‍ വിഭാഗം തള്ളി.
നിലവിലെ അവസ്ഥയില്‍ പല സ്ഥലത്തും പല സമയങ്ങളാണ് അനുവദിക്കുന്നതെന്നും ബാങ്ക് വിളിയുടെയും നിസ്‌കാരത്തിന്റെയും ഇടയില്‍ അഞ്ചു മിനിറ്റ് സമയം ആക്കി കുറക്കണമെന്നുമായിരുന്നു നിര്‍ദേശം. മഗ്‌രിബ് നിസ്‌കാരമൊഴികെ മറ്റു നിസ്‌കാരങ്ങള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ സമയം എടുക്കാറുണ്ട്.
ബാങ്ക് വിളിക്കും നിസ്‌കാരത്തിനുമിടയിലുള്ള സമയം ബിസിനസിനെ ബാധിക്കുന്നുവെന്നു കച്ചവടക്കാര്‍ നേരത്തെ ഉന്നയിച്ചിരുന്നു. സമയം അഞ്ച് മിനുറ്റായി ചുരുക്കുന്നത് മതകാര്യ വിഭാഗം തള്ളിയെങ്കിലും ഇത് ശൂറാ കൗണ്‍സിലില്‍ വോട്ടിങ്ങിനിടുമെന്നാണ് അറിയുന്നത്. ഈ നിര്‍ദ്ദേശം തള്ളിക്കൊണ്ടുള്ള കത്ത് ലഭിച്ചതായി അത്വാ ഉല്‍സിബ്ത്തി വ്യക്തമാക്കി.
എന്നാല്‍ ഷോപ്പിംഗ് മാളുകളിലും മാര്‍ക്കറ്റുകളിലും ബാങ്ക് വിളിച്ചു നിസ്‌കരിക്കുന്നതിനിടയിലുള്ള സമയം അഞ്ച് മിനുറ്റായി ചുരുക്കുന്നത് മതകാര്യ വിഭാഗം തള്ളിയെങ്കിലും ഇത് ശൂറ കൗണ്‍സില്‍ വോട്ടിങ്ങിനിടുമെന്നും അത്വാ ഉല്‍ സിബ്ത്തി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."