സര്‍ക്കാരിന്റെ ആയിരം ദിനം: ജില്ലയില്‍ വിപുലമായ ആഘോഷങ്ങള്‍
കോഴിക്കോട്: സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കാന്‍ ആലോചനാ യോഗം ചേര്‍ന്നു. പരിപാടികളെക്കുറിച്ചും ഒരുക്കങ്ങളെക്കുറിച്ചും മന്ത്രി ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തി. എല്ലാ വകുപ്പുകളും പ്രവൃത്തി പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മൂന്നാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി നടത്താന്‍ നിശ്ചയിച്ച പരിപാടികളും ഈ ദിവസങ്ങളില്‍ നടത്തണം. എല്ലാ വകുപ്പുകളുടെയും കാര്യക്ഷമമായ പ്രവര്‍ത്തനവും സഹകരണവും മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.
ആയിരം ദിവസം ആയിരം പദ്ധതികള്‍ പതിനായിരം കോടിയുടെ വികസനം എന്ന മുദ്രാവാക്യവുമായി 20 മുതല്‍ 27 വരെ ബീച്ചിലാണു പരിപാടികള്‍ നടക്കുക. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ ഉല്‍പന്ന പ്രദര്‍ശന വിപണനമേള നടത്തും. വിവിധ വകുപ്പുകളുടെ 150 സ്റ്റാളുകളാണു മേളയില്‍ ഉണ്ടാവുക. വര്‍ണശബളമായ ഘോഷയാത്ര സ്റ്റേഡിയം പരിസരത്തു നിന്നാരംഭിച്ച് ബീച്ചില്‍ സമാപിക്കും. ജില്ലാ കലക്ടര്‍ സാംബശിവ റാവു, അസിസ്റ്റന്റ് കലക്ടര്‍ കെ.എസ് അജ്ഞു, എം.എല്‍.എമാരായ എ. പ്രദീപ്കുമാര്‍, ഇ.കെ വിജയന്‍, പി.ടി.എ റഹീം, പുരുഷന്‍ കടലുണ്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, എ.ഡി.എം റോഷ്‌നി നാരായണന്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡെപ്യൂട്ടി ഡയരക്ടര്‍ ഇ.വി സുഗതന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്‍. സതീഷ് കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."