'മൈത്രി സോഷ്യല്‍ അസോസിയേഷന്' ബഹ്റൈനില്‍ പുതിയ ഒരു പ്രവാസി സംഘടന കൂടി
മനാമ: മൈത്രി സോഷ്യല്‍ അസോസിയേഷന് എന്ന പേരില്‍ ബഹ്റൈനില്‍ പുതിയ ഒരു പ്രവാസി സംഘടന കൂടി പ്രവര്‍ത്തനമാരംഭിച്ചു. ദക്ഷിണ കേരളത്തിലെ പ്രവാസികളായ മുസ്ലിംകള്ക്ക് വേണ്ടിയാണ് സംഘടന പ്രധാനമായും പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.
പ്രവാസികളായ മുസ്ലിംകള്ക്ക് വേണ്ടിയാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങളെങ്കിലും ഇതര മതസമുദായഗംങ്ങളെയും പരിഗണിക്കുമെന്നും ദക്ഷിണ മേഖലയില്‍ വ്യാപകമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് തങ്ങളുടെ ലക്ഷ്യമെന്നും ഭാരവാഹികള്‍ സുപ്രഭാതത്തോട് വിശദീകരിച്ചു.
കേരളത്തിലെ വടക്കന്‍ മേഖലകള്‍ കേന്ദ്രീകരിച്ച് നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്നാല്‍ തെക്കന്മേഖലകളില് പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കുറവാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ സംഘടനയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുതല്‍ തെക്കന്‍ മേഖലയിലെ പ്രവാസികള്‍ക്കിടയില്‍ മെമ്പര്‍ഷിപ്പ് വിതരണം ആരംഭിച്ചിട്ടുണ്ട്.
മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇവിടെ സംഘടിപ്പിച്ച ചടങ്ങില്‍ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ഷാഹിദാ കമാല്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ സിയാദ് ഏഴംകുളം അധ്യക്ഷനായി. സംഘടനയുടെ ബഹ്റൈനിലെ പ്രഥമ അംഗത്വം നോര്‍ക്ക ബഹ്റൈന്‍ കോഡിനേറ്റര്‍ സിറാജ് കൊട്ടാരക്കര ഡോ.താജുദ്ദീന് നല്കി നിര്‍വഹിച്ചു. ഡോ.താജുദീന്, അഡ്വ.ഷബീര്‍ പത്തനംതിട്ട, നിസാര്‍ കൊല്ലം, നജീബ് കോട്ടയം, ഇബ്രാഹിം എറണാകുളം, നസീര്‍ നെടുങ്കണ്ടം, ഷാനവാസ് കായംകുളം, ഡോ.ഷംനാദ് ആശംസകള്‍ നേര്‍ന്നു.
മൈത്രി സോഷ്യല്‍ അസോസിയേഷനില്‍ അംഗത്വമെടുക്കാന്‍ താല്പര്യമുള്ളവര് +97333620917 ,33311919 ,33057631,36736599 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."