ജോലി ചെയ്യുന്ന വിദേശ വനിതകളുടെ എണ്ണത്തില്‍ ബഹ്‌റൈന്‍ അഞ്ചാം സ്ഥാനത്തെന്ന് സര്‍വേ
മനാമ: ജോലി ചെയ്യുന്ന വിദേശ വനിതകളുടെ എണ്ണത്തില്‍ ബഹ്‌റൈന്‍ ലോക രാഷ്ട്രങ്ങളില്‍ അഞ്ചാം സ്ഥാനത്തെന്ന് സര്‍വേ റിപ്പോര്‍ട്ട്. ലോക വനിതാ ദിനാചരണ പരിപാടികളുടെ ഭാഗമായി പുറത്തുവിട്ട ഇന്റര്‍നാഷണല്‍ എക്‌സ്പാറ്റ് ഇന്‍സൈഡര്‍ 2016 സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.
കഴിഞ്ഞ ദിവസം പുറത്തു വന്ന സര്‍വേ റിപ്പോര്‍ട്ടനുസരിച്ച് ലക്‌സംബര്‍ഗ്, തായ്‌വാന്‍, ജര്‍മനി എന്നീ രാഷ്ട്രങ്ങളാണ് പട്ടികയില്‍ ആദ്യമൂന്നു സ്ഥാനത്തുള്ളത്. നാലാം സ്ഥാനത്ത് ഹംഗറി. തുടര്‍ന്ന് അഞ്ചാം സ്ഥാനത്താണ് ബഹ്‌റൈനുള്ളത്. കൂടാതെ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ആദ്യത്തെ പത്തു സ്ഥാനത്ത് ഉള്‍പ്പെട്ട രാഷ്ട്രവും ബഹ്‌റൈനാണ്.
ഓസ്‌ട്രേലിയ, ഇക്വഡോര്‍, ന്യൂസിലാന്റ്, നോര്‍വേ, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം ബഹ്‌റൈനു പിന്നിലാണ് എന്നും റിപ്പോര്‍ട്ടിലുണ്ട്. കേസുകള്‍ ഒത്തു തീര്‍പ്പാക്കല്‍, തൊഴിലും ജീവിതവും തമ്മിലുള്ള സമതുലിതാവസ്ഥ തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന പ്രവാസി വനിതകളില്‍ 73 ശതമാനവും തങ്ങളുടെ ജോലിയില്‍ സംതൃപ്തരാണെന്നാണ് അഭിപ്രായപ്പെടുന്നത്. ആഗോള ശരാശരിയനുസരിച്ച് ഇത് 62 ശതമാനമാണ്. പ്രാദേശിക ജനതയുമായി എളുപ്പം ചങ്ങാത്തം കൂടാന്‍ കഴിയുന്നതായും സ്ത്രീകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."