എയര്‍ ഇന്ത്യ വിമാനം ദിശതെറ്റി: അകമ്പടിയുമായി ഹങ്കേറിയന്‍ വിമാനം
ന്യൂഡല്‍ഹി: ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള (എ.ടി.സി) ബന്ധം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ദിശ തെറ്റി. തുടര്‍ന്ന് സഹായവുമായി ഹങ്കേറിയന്‍ യുദ്ധവിമാനങ്ങള്‍ രംഗത്തെത്തി.
ഇന്ന് രാവിലെ ഏഴു മണിക്ക് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ്ങ് 787-800 വിമാനമാണ് ഹങ്കറിയുടെ വ്യോമ മേഖലയിലെത്തിയപ്പോള്‍ ദിശതെറ്റിയത്. തുടര്‍ന്ന് എ.ടി.സിയുമായുള്ള ബന്ധം പുന:സ്ഥാപിക്കുന്നതു വരെ ഹങ്കറിയുടെ യുദ്ധ വിമാനങ്ങള്‍ എയര്‍ ഇന്ത്യക്ക് വഴികാട്ടിയായി പറക്കുകയായിരുന്നു.
തുടര്‍ന്ന് ഇന്ന് 11.05ഓടെ കൂടി ലണ്ടനിലെ ഹെത്രോ വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. 231 യാത്രക്കാരും 18 ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. ഫ്രീക്വന്‍സി വ്യതിയാനം മൂലമാണ് വിമാനത്തിന് ബന്ധം നഷ്ടപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു.
ഇതു രണ്ടാം തവണയാണ് യൂറോപ്യന്‍ പരിധിയില്‍ വച്ച് എയര്‍ ഇന്ത്യക്ക് എ.ടി.സിയുമായി ബന്ധം നഷ്ടമാവുന്നത്. കഴിഞ്ഞ മാസം മുംബൈ- ലണ്ടന്‍ ജെറ്റ് എയര്‍വേസിന് ജര്‍മന്‍ വ്യോമപരിധിയില്‍ വച്ച് സമാന രീതിയില്‍ ദിശ തെറ്റിയിരുന്നു. തുടര്‍ന്ന് ജര്‍മന്‍ വിമാനങ്ങള്‍ രക്ഷക്കെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."