ഉംറ വിസ കാലാവധി മൂന്നു മാസമാക്കുന്നു
ജിദ്ദ: ഉംറ വിസ കാലാവധി മൂന്നു മാസമാക്കുന്നു. ഇതു സംബന്ധിച്ച് പഠനം നടത്തുന്നതായി ശൂറാ കൗണ്‍സില്‍ അംഗം അറിയിച്ചു. നിലവില്‍ ഒരു മാസമാണ് കാലാവാധി. തീര്‍ത്ഥാടകരുടെ സാമ്പത്തിക ശേഷിയുടെ അടിസ്ഥാനത്തില്‍ വ്യവസ്ഥകള്‍ക്കു വിധേയമായി ഉംറ വിസ മൂന്നുമാസം വരെ നീട്ടുന്ന കാര്യം ശൂറാ കൗണ്‍സില്‍ പഠിക്കുന്നതായി കൗണ്‍സിലിലെ ധനകമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ. ഫഹദ് ബിന്‍ ജുംഅ വെളിപ്പെടുത്തിയത്.
സഊദിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും ടൂറിസം ഫെസ്റ്റിവലുകള്‍ സന്ദര്‍ശിക്കുന്നതിന് തീര്‍ഥാടകര്‍ക്ക് അവസരമൊരുക്കുന്നതിനാണ് ഉംറ വിസാ കാലാവധി ദീര്‍ഘിപ്പിക്കുന്നത്.
ശുപാര്‍ശ ശൂറാ കൗണ്‍സില്‍ അംഗീകരിക്കുമെന്നാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
ഉംറ വിസ കാലാവധി വര്‍ധിപ്പിക്കുന്നത് ദേശീയ സമ്പദ് വ്യവസ്ഥക്കും ആഭ്യന്തര ടൂറിസത്തിനും ഏറെ ഗുണം ചെയ്യും. ഇതിലൂടെ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കും. വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെയും ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെയും വളര്‍ച്ചക്കും പദ്ധതി സഹായകമാകുമെന്നും ഡോ. ഫഹദ് ബിന്‍ ജുംഅ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."