ആഞ്ഞടിച്ച് ഭരണവിരുദ്ധ വികാരം; തകര്‍ന്നടിഞ്ഞ് സര്‍ക്കാറുകള്‍I LIVE
ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആദ്യഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ പഞ്ചാബില്‍ കേവലഭൂരിപക്ഷം തികച്ച് കോണ്‍ഗ്രസ് അധികാരത്തിലേക്ക്. മണിപ്പൂരിലും കോണ്‍ഗ്രസ് മുന്നിലാണ്. ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും ബിജെപിക്ക് വന്‍ ഭൂരിപക്ഷം. ഗോവയിലാകട്ടെ ഇരു പാര്‍ട്ടികളും ഒപ്പത്തിനൊപ്പമാണ്.
ഉത്തര്‍പ്രദേശ്
അഞ്ചിടങ്ങളിലും ഫലങ്ങളില്‍ പ്രത്യക്ഷമായത് ശക്തമായ ഭരണവിരുദ്ധ തരംഗമാണ്. ഏവരും ശ്രദ്ധയോടെ വീക്ഷിച്ച ഉത്തര്‍പ്രദേശില്‍ 14 വര്‍ഷത്തിനു ശേഷം ബി. ജെ. പി ഭരണം ഉറപ്പിച്ചു. മുന്നൂറിലധികം സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിന് കേവലം 65 സീറ്റില്‍ മാത്രമാണ് മുന്നേറാനായത്. ജനങ്ങളുടെ ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു എന്നതിന്റെ വ്യക്തമായ സൂചന.
അഖിലേഷ് യാദവിനെതിരേ പടയൊരുക്കം
പഞ്ചാബ്
പഞ്ചാബില്‍ ഭരണപക്ഷമായ ബി.ജെ.പി-ആകാലി ദല്‍ സഖ്യത്തിനു കനത്ത തിരിച്ചടിയാണ് കിട്ടിയത്. കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചെത്തി. ബാക്കി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കിലും പഞ്ചാബിലെ വിജയം ആശ്വാസം നല്‍കുന്നതാണ്.
ഗോവ
ഗോവയിലും ഭരണവിരുദ്ധ ഫലമാണ് കാണുന്നത്. അധികാരത്തിലുണ്ടായിരുന്ന ബി.ജെ.പിക്കെതിരെ മുന്നിട്ടു നില്‍ക്കുകയാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ തോറ്റു. 678 വോട്ടിനാണ് പര്‍സേക്കര്‍ കോണ്‍ഗ്രസിലെ ദയാനന്ദ് സോപ്‌തേയോടു തോറ്റത്. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് പര്‍സേക്കറുടെ തോല്‍വി.
ദയനീയ പരാജയം; തകര്‍ന്ന് മണിപ്പൂരിലെ ഉരുക്കുവനിത
മണിപ്പൂര്‍
ഏറെ ശ്രദ്ധ നേടിയ മണിപ്പൂരില്‍ കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുകയാണ്. മണിപ്പൂറിന്റെ ഉരുക്കു വനിതയായ ഇംറോം ശര്‍മിളയുടെ കന്നിയങ്കത്തില്‍ ദയനീയ തോല്‍വിയാണ് നേരിട്ടത്. ഇടതുപക്ഷത്തിനു രണ്ടു സീറ്റുണ്ടായിരുന്ന മണിപ്പൂരില്‍ ഇത്തവണ അക്കൗണ്ട് തുറക്കാനും ആയില്ല.
WATCH: Congress's Navjot Singh Sidhu talks about role of his wife Navjot Kaur Sidhu. #ElectionResults pic.twitter.com/LKmnD1E1NF
— ANI (@ANI_news) March 11, 2017
ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡില്‍ ബി.ജെ.പി ഭരണം തിരിച്ചു പിടിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മുഖ്യമന്ത്രി ഹരീഷ് റാവത്ത് തോറ്റു. 2012 ല്‍ 32 സീറ്റ് ലഭിച്ച കോണ്‍ഗ്രസിന് ഇത്തവണ 12 സീററ്റുകള്‍ മാത്രമേ നേടാനായുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."