സഹോദരങ്ങളെ പീഡിപ്പിച്ച യുവാവ് പിടിയില്‍
മലയിന്‍കീഴ്: അഞ്ചുവയസുകാരിയെയും അര്‍ബുദ രോഗിയായ ഒന്‍പതു വയസുകാരനെയും പീഡിപ്പിച്ച സംഭവത്തില്‍ ബന്ധുവായ യുവാവ് പിടിയില്‍. കുറ്റിച്ചല്‍ സ്വദേശി വിനോദ് (28) നെയാണ് മലയിന്‍കീഴ് പൊലിസ് പിടികൂടിയത്.
ഇയാള്‍ക്കെതിരേ പോക്‌സാ നിയമവും ചുമത്തിയിട്ടുണ്ട്. മൂന്നു മാസത്തിനിടെ പലതവണ പീഡനത്തിനിരയായെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. അവര്‍ വിശദമായി ചോദിച്ചപ്പോഴാണ് മൂന്നുമാസമായി തന്നെയും സഹോദരനെയും വിനോദ് പീഡിപ്പിച്ച വിവരം കുട്ടി പറഞ്ഞത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് വിവരം പൊലിസില്‍ അറിയിച്ചത്. അര്‍ബുദ രോഗിയായ ആണ്‍കുട്ടിയേയും വിനോദ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായും മൊഴി നല്‍കി.
വിനോദിന്റെ ബന്ധുവിന്റെ മക്കളാണ് ഇവര്‍. ഇടയ്ക്കിടയ്ക്ക് വീട്ടില്‍ വരുന്ന വിനോദ് രോഗിയായ ആണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാറുണ്ട്. ഇത് മുതലെടുത്താണ് പീഡനം നടത്തിയതെന്ന് പൊലിസ് പറഞ്ഞു. ഇവരുടെ പിതാവ് നേരത്തേ മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."