മതിയായ ചികിത്സ ലഭിക്കാതെ ആദിവാസി വൃദ്ധ മരിച്ചതായി പരാതി
ആറുവാള്‍: ആദിവാസി വൃദ്ധ മതിയായ ചികിത്സ കിട്ടാതെ മരിച്ചതായി പരാതി.
ആറുവാള്‍ തോട്ടുളിപ്പടി പെരുവടി കോളനിയിലെ രാമന്റെ ഭാര്യ തേയി (67) ആണ് മരിച്ചത്. ശക്തമായ ചര്ദ്ധി അനുഭവപ്പെട്ട തേയിയെ വെള്ളിയാഴ്ച രാവിലെ 10 ഓടെയാണ് ജില്ലാ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചത്. പരിശോധനകള്‍ക്ക് ശേഷം കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിക്കുകയും വൈകിട്ട് നാലോടെ വാര്‍ഡിലേക്ക് മാറ്റുകയുമായിരുന്നു. ഉടന്‍ തന്നെ ഇവര്‍ മരിക്കുകയുമായിരുന്നു.
എന്നാല്‍ കാഷ്വലിറ്റിയില്‍ നിന്ന് മാറ്റിയതും മതിയായ ചികിത്സ കിട്ടാത്തതുമാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ചികിത്സയിലെ അനാസ്ഥക്കെതിരേ നടപടിയുണ്ടായില്ലെങ്കില്‍ മൃതദേഹം കൊണ്ട് പോകാന്‍ അനുവദിക്കില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇവര്‍ക്ക് തലച്ചോറില്‍ രക്തസ്രവം ഉണ്ടായിരുന്നുവെന്നും പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. വി. ജിതേഷ് അറിയിച്ചു. പുഷ്പ, രാധ, അമ്മു, സുമ, ബാലന് എന്നിവരാണ് തേയിയുടെ മക്കള്‍. മരുമക്കള്‍: ബാലകൃഷ്ണന്, രാമന്, മുണ്ടന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."