പശ്ചിമഘട്ടം: ആന്റണിക്കെതിരേ ക്രൈസ്തവ സഭകള്‍
തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണം മുന്‍നിര്‍ത്തിയുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ എ. കെ ആന്റണി ഇപ്പോള്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ കാപട്യമാണെന്ന് ക്രൈസ്തവ സഭകള്‍. ഈ വിഷയത്തില്‍ ആന്റണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ആദര്‍ശ രാഷ്ട്രീയത്തിന്റെ പൊയ്മുഖം വലിച്ചുകീറാതിരിക്കാന്‍ നിവൃത്തിയില്ലെന്ന് വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി നാഷനല്‍ കൗണ്‍സിലിന്റെ മുഖമാസികയായ ലെയ്റ്റി വോയ്‌സിന്റെ മാര്‍ച്ച് ലക്കം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ പറയുന്നു.
പശ്ചിമഘട്ട ജനതയുടെ സംരക്ഷണത്തിനായി ഡല്‍ഹി ജന്തര്‍മന്തറില്‍ ഈ മാസം മൂന്നിന് കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയില്‍ ആന്റണി പറഞ്ഞ നാണംകെട്ട വാക്കുകള്‍ കേട്ട് ആര്‍പ്പുവിളിക്കാന്‍നേതൃത്വത്തെ അന്ധമായി ആരാധിക്കുന്ന കോണ്‍ഗ്രസുകാരുണ്ടാകും. അധികാരത്തിന്റെ നാളുകളില്‍ പശ്ചിമഘട്ടത്തെ തത്ത്വത്തില്‍ പരിസ്ഥിതിലോലമാക്കിയത് ആന്റണിയുള്‍ക്കൊള്ളുന്ന യു. പി. എ നേതൃത്വമാണ്. ഒരു ജനതയെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയവര്‍ അന്തിമ വിജ്ഞാപനത്തിനായി മുതലക്കണ്ണീരൊഴുക്കുന്നത് ആദര്‍ശപരമല്ല. മലയോര ജനതയോടുള്ള സ്‌നേഹവുമല്ല. മറിച്ച് അവസരവാദമാണ്.
മന്ത്രിമാര്‍ പറഞ്ഞിട്ടുപോലും ഉദ്യോഗസ്ഥര്‍ കരടു വിജ്ഞാപനം പുറപ്പെടുവിക്കാന്‍ മടിച്ചെന്ന ആന്റണിയുടെ കുമ്പസാരം ജനാധിപത്യ ഭരണസംവിധാനങ്ങളെ അവഹേളിക്കുന്നതല്ലേയെന്നും മുഖപ്രസംഗം ചോദിക്കുന്നു. ബ്യൂറോക്രസിയുടെ കാല്‍ക്കീഴില്‍ ജനാധിപത്യ വ്യവസ്ഥയിലെ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളും രാജ്യം ഭരിച്ച ഉത്തരവാദപ്പെട്ട മന്ത്രിമാരും ചവിട്ടിയരയ്ക്കപ്പെടുന്ന കെടുകാര്യസ്ഥതയായിരുന്നു തന്റെ ഭരണകാലത്തെന്ന് വിളിച്ചുപറയുന്നത് ധീരതയല്ല, മറിച്ച് കഴിവുകേടാണ്. ഗാഡ്ഗില്‍ സമിതി രൂപീകരിച്ചത് ആന്റണിയുള്‍പ്പെടെ കേരളത്തില്‍ നിന്ന് എട്ടോളം പേര്‍ കേന്ദ്ര മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നപ്പോഴാണെന്ന് മറക്കാന്‍ മാത്രം മറവിരോഗികളല്ല മലയോര ജനതയെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."