ടാന്‍ടീ തൊഴിലാളികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി
ഗൂഡല്ലൂര്‍: ചേരങ്കോട് പഞ്ചായത്തിലെ ടാന്‍ടീ എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് മൂന്ന് സെന്റ് സ്ഥലത്ത് വീട് നിര്‍മിച്ച് നല്കാന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ജഡ്ജിമാരായ വിന്‍സന്റ്, അനിത സുമന്ധ് എന്നിവരാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാഭരണകൂടത്തിന് നിര്‍ദേശവും നല്കി. 2,500 തൊഴിലാളികള്‍ക്കാണ് വീട് നിര്‍മിച്ച് നല്കാന് ആവശ്യപ്പെട്ടിരിക്കുന്നത്. തൊഴിലാളികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ടി. ബാലകൃഷ്ണനാണ് കോടതിയെ സമീപിച്ചത്. 1964ല്‍ ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലെത്തിയ ശ്രീലങ്കന്‍ അഭയാര്‍ഥികളാണ് ഈ മേഖലയില്‍ താമസിക്കുന്നത്. ജോലിയില്‍ നിന്ന് വിരമിച്ചാല്‍ താമസിക്കാന്‍ ഇവര്‍ക്ക് സ്ഥലമില്ല. അന്‍പത് വര്‍ഷമായി ടാന്ടീയില് ജോലി ചെയ്യുന്നവരാണിവര്‍. തമിഴ്നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് ടാന്‍ടീ എസ്റ്റേറ്റ് പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."