HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് നാഷനല്‍ കാംപസ് കാളിന് തുടക്കം

  
backup
March 10 2017 | 18:03 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%b7%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-3

പെരിന്തല്‍മണ്ണ: എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച നാഷനല്‍ കാംപസ് കാളിന് എം. ഇ. എ. എന്‍ജിനീയറിങ് കോളജില്‍ പ്രൗഢമായ തുടക്കം. ഇന്ത്യയിലെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ സാന്നിധ്യത്തില്‍ സുന്നി യുവജന സംഘം സംസ്ഥാന ട്രഷറര്‍ ഹാജി കെ. മമ്മദ് ഫൈസി പതാക ഉയര്‍ത്തി.
അല്‍ ഇഹ്‌സാന്‍ ബുര്‍ദ സംഘത്തിന്റെ ബുര്‍ദ പാരായണത്തോടെ പരിപാടികള്‍ ആരംഭിച്ചു. ഒ. എം. എസ് തങ്ങള്‍ മേലാറ്റൂര്‍ പ്രാര്‍ഥന നടത്തി. നാട്ടിക മൂസ മുസ്‌ലിയാരുടെ ഖബര്‍ സിയാറത്തിന് ഉസ്മാന്‍ അന്‍വരി നേതൃത്വം നല്‍കി. തീം പ്രസന്റേഷന്‍ സെഷനില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. പുത്തനഴി മൊയ്തീന്‍ ഫൈസി, ശമീര്‍ ഫൈസി ഒടമല, സല്‍മാന്‍ ഫൈസി സംബന്ധിച്ചു. ക്യാംപിന് ഡോ. സുബൈര്‍ ഹുദവി, ഖയ്യൂം കടമ്പോട് നേതൃത്വം നല്‍കി.
ഇന്ന് രാവിലെ ആറിന് ഉമ്മുല്‍ കിതാബ് സെഷന് കാടേരി മുഹമ്മദ് മുസ്‌ലിയാരും തുടര്‍ന്ന് ഹുബ്ബുറസൂല്‍ സെഷന് ബശീര്‍ ഫൈസി ദേശമംഗലവും നേതൃത്വം നല്‍കും. 10 ന് മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ നാഷനല്‍ കാംപസ് കാള്‍ ഉദ്ഘാടനം ചെയ്യും. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. മഞ്ഞളാംകുഴി അലി എം. എല്‍. എ, അബ്ദുല്‍ ഹമീദ് എം. എല്‍. എ, ഡോ. നാട്ടിക മുഹമ്മദലി, ഡോ. വി സുലൈമാന്‍, ഡോ. പി അബൂബക്കര്‍, ഡോ. റജിന്‍ എം. ലിനസ്, ഹനീഷ് ബാബു, സി.കെ സുബൈര്‍, മുഹമ്മദ് ജുനൈദ് പ്രസംഗിക്കും. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ പ്രമേയ പ്രഭാഷണം നടത്തും.
തുടര്‍ന്ന് നടക്കുന്ന സെഷനില്‍ സമസ്ത സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ വിഷയം അവതരിപ്പിക്കും. ഉച്ചക്ക് നടക്കുന്ന സെമിനാര്‍ മലപ്പുറം അലിഗഢ് കാംപസ് ഡയറക്ടര്‍ ഡോ. എ അബ്ദുല്‍ റഷീദ്, പ്രമുഖ പത്രപ്രവര്‍ത്തകന്‍ പി. ടി നാസര്‍, ഡോ. കെ.ടി. എം ബശീര്‍ പനങ്ങാങ്ങര പ്രസംഗിക്കും. ആത്മീയ സദസിന് അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ക്യാംപ് നാളെ ഉച്ചക്ക് സമാപിക്കും.

'വിദ്യാഭ്യാസം സാമൂഹ്യ നന്മക്ക് ഉപയുക്തമാവണം'

വേങ്ങൂര്‍: സാമൂഹ്യ നന്മക്ക് ഉപയുക്തമാകുന്ന വിദ്യാഭ്യാസമാണ് പുതുതലമുറ ആര്‍ജിക്കേണ്ടതെന്ന് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അഭിപ്രായപ്പെട്ടു. എം. ഇ. എ എന്‍ജിനീയറിങ് കോളജില്‍ നടക്കുന്ന എസ്. കെ. എസ്. എസ്. എഫ് നാഷനല്‍ കാംപസ് കാളില്‍ തീം പ്രസന്റേഷന്‍ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിന്റെ ഏത് തലം കീഴടക്കിയാലും അതിന് ധാര്‍മിക അടിത്തറകൂടി ലഭ്യമാവുമ്പോഴാണ് അതിന്റെ ഗുണഫലം സമൂഹത്തിന് ഉപകരിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  6 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  7 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  7 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  8 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  8 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  8 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  8 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  9 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  9 hours ago