ജിദ്ദ സ്‌ഫോടനം: ചാവേര്‍ ഇന്ത്യക്കാരനാണെന്ന് സ്ഥിരീകരണമില്ലെന്ന് സഊദി
റിയാദ്: ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനു മുന്നില്‍ 2016ല്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തിലെ ഭീകരന്‍ ഇന്ത്യക്കാരനാണെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സഊദി.
ചാവേറിന്റെ ഡി.എന്‍.എ ടെസ്റ്റ് നടത്തിയാണ് ഇന്ത്യക്കാരനാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞതെന്നായിരുന്നു മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും സഊദി പൊതുസുരക്ഷാ വക്താവ് കേണല്‍ ബസ്സാം അല്‍ അത്വിയ്യ വ്യക്തമാക്കി. 2016ലെ സംഭവത്തില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്.
ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ വഴിയോ അന്വേഷണ ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനം വിളിച്ചോ ഇത്തരം കാര്യങ്ങളില്‍ വിശദീകരണം നല്‍കും. അതുവരെ ഇത്തരം വാര്‍ത്തള്‍ പ്രചരിപ്പിക്കരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പ്രമുഖ മാധ്യമം ലഷ്‌കറെ തൊയ്ബ ഭീകരന്‍ ഫയാസ് കാഗ്‌സിയാണെന്ന രീതിയില്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ഇതേകുറിച്ച് അല്‍ അത്വിയ്യ പ്രതികരിച്ചില്ലെന്ന് സഊദി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷം സഊദി അന്വേഷണസംഘതിനു ഇന്ത്യ നല്‍കിയ സാമ്പിള്‍ യോജിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ ദേശീയ അന്വേഷണ കമ്മിഷന്റെ പിടികിട്ടാപ്പുള്ളി ലിസ്റ്റില്‍ പെട്ടയാളാണ് കാഗ്‌സി. നിരവധി ഭീകരാക്രമണ കേസുകളില്‍ പ്രതിയായ ഇദ്ദേഹം കൊല്ലപ്പെട്ടതായി അന്വേഷണസംഘം എന്‍.ഐ.എ നേരത്തെ പ്രത്യേക കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
സഊദിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് മുന്നില്‍ സ്‌ഫോടനം ഉണ്ടായ ദിവസം തന്നെ മദീനയിലെ മസ്ജിദുന്നബവിയിലും കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫിലും സ്‌ഫോടനങ്ങള്‍ നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."