HOME
DETAILS
MAL
വിജിലന്‍സിന് മാര്‍ഗനിര്‍ദേശം വേണമെന്ന് ഹൈക്കോടതി
backup
March 10 2017 | 19:03 PM
കൊച്ചി: വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വേണമെന്ന് വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കേണ്ട സമയം അതിക്രമിച്ചെന്നും ഇതിനായുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്കി. മുന്‍മന്ത്രി ഇ.പി ജയരാജന് തന്റെ ബന്ധുവായ പി.കെ സുധീറിനെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ (കെ.എസ.്ഐ.ഇ) എം.ഡിയായി നിയമിച്ചതിനെതിരായ വിജിലന്‍സ് കേസിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. വിജിലന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പകര്‍പ്പ് അഡ്വ. ജനറല്‍, ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പു സെക്രട്ടറി, പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ തുടങ്ങിയവര്‍ക്ക് നല്‍കാനും ഉത്തരവില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."