സൈബര്‍ കേസന്വേഷണം: കേരള പൊലിസ് കുസാറ്റുമായി കരാര്‍ ഒപ്പുവയ്ക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ സൈബര്‍ കേസുകളുടെ അന്വേഷണത്തിന് കൊച്ചിന് യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും (കുസാറ്റ്) കേരള പൊലിസും കരാര്‍ ഒപ്പുവയ്ക്കുന്നു. ഇതോടെ കുസാറ്റിലെ റിസര്‍ച്ച് ലബോറട്ടറി ഉപയോഗവും ടെക്നിക്കല്‍ സംബന്ധമായ സഹായങ്ങളും കുസാറ്റില്‍നിന്ന് പൊലിസിന് ലഭിയ്ക്കും. കേരള പൊലിസ് അക്കാദമിയുമായി അടുത്ത മാസത്തോടെയാണ് കുസാറ്റ് കരാര്‍ ഒപ്പുവയ്ക്കുന്നത്.
എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ സൈബര്‍ പൊലിസ് സ്റ്റേഷന് ആരംഭിക്കാന്‍ കഴിഞ്ഞ 16ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷണം കാര്യക്ഷമമാക്കുന്നതിനുമാണ് പ്രത്യേക വിഭാഗം രൂപീകരിക്കുന്നതും കുസാറ്റുമായി അന്വേഷണത്തിന് ടെക്നിക്കല്‍ സഹായം ലഭ്യമാക്കാന്‍ കരാറിലേര്‍പ്പെടുന്നതും.
തീവ്രവാദ സ്വഭാവമുള്ള സൈബര്‍ കേസുകളില്‍ ശാസ്ത്രീയ പരിശോധന ആവശ്യമാണ്. കൂടാതെ സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള പ്രചാരണവും മറ്റും നിരീക്ഷിച്ച് ഉറവിടം കണ്ടെത്തണം. നിലവില്‍ ആധുനിക സൗകര്യങ്ങളൊന്നും സൈബര്‍ സംഘത്തിന് ഒരുക്കിയിട്ടില്ല. കുസാറ്റുമായി കരാറിലാകുന്നതോടെ ഇതിനെല്ലാം മാറ്റമുണ്ടാകും. സൈബര്‍ ഫോറന്‍സിക് പരിശോധനയ്ക്കും കുസാറ്റില്‍ സൗകര്യമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."