HOME
DETAILS
MAL
ജാഥകളുമായി ബി.ജെ.പി
backup
May 03 2018 | 01:05 AM
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഭരണവൈകല്യവും ക്രമസമാധാനത്തകര്‍ച്ചയും ഉയര്‍ത്തിക്കാട്ടി ജാഥകള്‍ നടത്താന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന ബി.ജെ.പി സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനിച്ചു. എന്‍.ഡി.എയുടെ നേതൃത്വത്തിലായിരിക്കും പ്രക്ഷോഭ പരിപാടികളെന്നും ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട്ട് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിലും മലപ്പുറത്ത് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലും മാര്‍ച്ച് നടത്തും. വരാപ്പുഴയിലേക്ക് എ.എന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."