ഇന്ന് ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ്
ന്യൂഡല്‍ഹി: അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വിധിപ്രഖ്യാപനം നടക്കുന്ന ഇന്ന് ഉച്ചയ്ക്കു ശേഷം ബി.ജെ.പി പാര്‍ലമെന്ററി യോഗം ചേരും. എക്സിറ്റ്പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് മുന്‍തൂക്കം നല്കുന്ന പശ്ചാത്തലത്തില്‍ വലിയ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി ക്യാംപ്.
എക്സിറ്റ്പോള്‍ ഫലങ്ങള്‍ പ്രകാരമാണ് അന്തിമഫലങ്ങളുമെങ്കില് ഉത്തര്‍പ്രദേശിലും ഗോവയിലും മുഖ്യമന്ത്രിയെ കണ്ടെത്തുന്ന കാര്യം കൂടി യോഗത്തില്‍ ചര്‍ച്ചയായേക്കും. ഏറ്റവും വലിയ ഒറ്റകക്ഷിയാകുകയോ മറ്റു സാഹചര്യങ്ങളുണ്ടാകുകയോ ചെയ്താല്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ അടവുകളും യോഗത്തില്‍ വിഷയമാകും. തെരഞ്ഞെടുപ്പ് ഫലങ്ങളുടെ സ്ഥിതിയനുസരിച്ച് യോഗം നാളത്തേക്ക് മാറ്റാനും സാധ്യതയുള്ളതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ തൂക്കുമന്ത്രിസഭ പ്രവചിച്ച എക്സിറ്റ്പോളുകളില് 164 മുതല്‍ 210 വരെ സീറ്റുകള്‍ നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണു പ്രവചിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."