പോക്‌സൊ നിയമം: സുപ്രിംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം തടയുന്നതിനുള്ള (പോക്‌സൊ) നിയമം മികച്ച രീതിയില്‍ നടപ്പാക്കുന്നതിന് സുപ്രിംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. 2012ലെ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫെന്‍സസ് (പോക്‌സൊ) ആ്ക്ട് പ്രകാരം ഇതുമമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിനും വിചാരണ എളുപ്പത്തിലാക്കുന്നതിനുമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, എ എം ഖാന്‍വില്‍കാര്‍ എന്നിവരടങ്ങിയ ബെഞ്ച് സുപ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
പോക്‌സൊ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം തീര്‍പ്പാക്കുന്നത്് പ്രത്യേക കോടതികളിലാണെന്ന് ഹൈക്കോടതികള്‍ ഉറപ്പു പരുത്തണം. ഇത്തരം കേസുകള്‍ അനാവശ്യമായ മാറ്റിവെക്കലുകള്‍ കൂടാതെ, 2012ലെ നിയമം അനുസചരിച്ചുള്ള നടപടി ക്രമങ്ങള്‍ പാലിച്ചുകൊണ്ട് അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കണം.
പോക്‌സൊ നിയമം അനുസരിച്ച് കേസുകളുടെ പുരോഗതി വിലയിരുത്താന്‍ മതിയായത്ര ജഡ്ജിമാരുടെ മേല്‍ നോട്ടത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും സുപ്രിംകോടതി ഹൈക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കി. പോക്‌സൊ കേസുകളുടെ അന്വേഷണത്തെ സഹായിക്കാനും നിശ്ചിത തിയ്യതിയില്‍ വിചാരണ കോടതി മുന്‍പാകെ സാക്ഷികളെ ഹാജരാക്കാനും സംസ്ഥാന ഡിജിപിമാര്‍ ഒരു പ്രത്യേക കര്‍മ്മ സേനയ്ക്ക് രൂപം നല്‍കണം. പോക്‌സൊ ആക്ടിന് ഉതകുന്ന രീതിയില്‍ കുട്ടികള്‍ക്ക്് ഇണങ്ങിയ രീതിയില്‍ കോടതികള്‍ ഒരുക്കാന്‍ ഹൈക്കോടതികള്‍ ശ്രമങ്ങള്‍ നടത്തണമെന്നും സുപ്രിംകോടതി പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. അലഖ് അലോക് ശ്രീവാസ്തവ എന്ന അഭിഭാഷക നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിച്ചാണ് കോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കു നേരെ നടക്കുന്ന ലൈംഗികാതിക്രമ കേസുകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ആറു മാസത്തിനകം അന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ ഒഴികെ, മറ്റു എല്ലാ സംസ്ഥാനങ്ങളിലും പോക്‌സൊ നിയമ പ്രകാരമുള്ള കേസുകള്‍ ഗണ്യമായ രീതിയില്‍ കെട്ടികിടക്കുകയാണെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. മധ്യപ്രദേശിലും ഉത്തര്‍ പ്രദേശിലും യഥാക്രമം 10,000നും 30,000നുമീതെയാണ് പോക്‌സോ കേസുകള്‍ കെട്ടികിടക്കുന്നതെന്ന് ഹരജയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."