എരപ്പില്‍ തോട്ടില്‍ വീണ്ടും കക്കൂസ് മാലിന്യം
മൂവാറ്റുപുഴ: എരപ്പില്‍ തോട്ടില്‍ വീണ്ടും കക്കൂസ് മാലിന്യം ഒഴുക്കി.
പായിപ്ര ഗ്രാമ പഞ്ചായത്ത് 15 -ാം വാര്‍ഡിലൂടെ കടന്നു പോകുന്ന എരപ്പില്‍ തോട്ടിലേക്ക് കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്തമഴയുടെ മറവിലാണ് പായിപ്രയില്‍ പ്രവര്‍ത്തിക്കുന്ന വിവിധസ്ഥാപങ്ങളിലെ കക്കൂസ് മാലിന്യം പൊതുമരാമത്ത് ഓട വഴി തോട്ടിലേക്ക് ഒഴുക്കിയത്. മഴ നിലച്ചതോടെ മാലിന്യം ഓടകളില്‍ കെട്ടികിടക്കുന്നത് പരിസരവാസികള്‍ക്ക ദുരിതമായി.
അസഹ്യമായ ദുര്‍ഗന്ധവും ഈച്ചയും, കൊതുകും മൂലം ജനങ്ങള്‍ പകര്‍ച്ചവ്യാധി ഭീക്ഷണിയിലാണ്. നിരവധി സമരങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ വര്‍ഷം പഞ്ചായത്ത് ഇടപെട്ട് ഓട തുറന്ന് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഓടയിലേക്ക് തുറന്നു വച്ചിരുന്ന മാലിന്യ കുഴലുകള്‍ അടച്ചിരുന്നു. തുടര്‍ന്ന് മാസങ്ങളോളം പ്രശ്‌നങ്ങള്‍ ഇല്ലാതിരുന്നതിനിടയാലാണ് ഓടയിലേക്ക് കഴിഞ്ഞ ദിവസം വീണ്ടും മാലിന്യകുഴല്‍ തുറന്ന് മാലിന്യം ഒഴുക്കുകയായിരുന്നു.
എരപ്പില്‍ തോട് കടന്നുപോകുന്ന രണ്ട് കിലോമീറ്റര്‍ ഭാഗങ്ങളിലെ നൂറുകണക്കിന് കിണറുകളിലെ കുടിവെള്ളത്തിന് മാലിന്യം ഭീക്ഷണിയായിട്ടുണ്ട്. ആയിരക്കണക്കിന് ആളുകള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന ഗ്രീന്‍ വാലി, ഐരുമലതണ്ട് കുടിവെള്ളപദ്ധതികളിലെ വെള്ളവും മാലിന്യ ഭീക്ഷണിനേരിടുകയാണ്. ഇതിനു പുറമെയാണ് നാട്ടിലാകെ അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്നത്. സംഭവം അറിഞ്ഞ് വാര്‍ഡ് മെമ്പറായ കെ.ഇ ഷിഹാബ് സ്ഥലത്തെത്തുകയും ബന്ധപ്പെട്ട വകുപ്പുകളെ വിവരം അറിയിച്ചെങ്കിലും തുടര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."