HOME
DETAILS

ജില്ലാ പഞ്ചായത്ത് ബജറ്റ്: കാര്‍ഷിക, വിദ്യാഭ്യാസ മേഖലകള്‍ക്ക് ഊന്നല്‍

  
backup
February 09 2019 | 07:02 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1-8

കാക്കനാട്: ജില്ലയിലെ കാര്‍ഷികോല്‍പാദനപുനരുദ്ധാരണ മേഖലകള്‍ക്കും, വിദ്യാഭ്യാസ,പട്ടികജാതി-പട്ടികവര്‍ഗ്ഗ മേഖലയിലെ സമഗ്രവികസനങ്ങള്‍ക്കും പ്രഥമ പരിഗണന നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്. 2019 -20 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് അഡ്വ.ബി.എ അബ്ദുല്‍ മുത്തലിബ് അവതരിപ്പിച്ചു.
വികസന മേഖല 17.29കോടി, പൊതുമരാമത്ത് മേഖല 60.50 കോടി,സാമൂഹ്യ നീതി 19. 62 കോടി, വിദ്യാഭ്യാസം 12.51 കോടി, ആരോഗ്യം 16.10 കോടി, വനിതാ വികസനം 6.26 കോടി, പട്ടിക ജാതി പട്ടികവര്‍ഗ്ഗ മേഖല 18.16കോടി രൂപ വകയിരുത്തി കൊണ്ട് 170.72 കോടിരൂപ ചെലവാക്കുക വഴി 86.35 ലക്ഷം രൂപ മിച്ചമാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്.ക്ഷീരമേഖലക്കു പുറമെ, തെങ്ങ്, നെല്ല്, മത്സ്യം തുടങ്ങി കാര്‍ഷിക മേഖലയിലും, വിത്ത് ഉല്‍പാദന കേന്ദ്രങ്ങളുടെ സമഗ്ര പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റില്‍ പ്രത്യേകം ഊന്നല്‍ നല്‍കുന്നു.
കൃഷിത്തോട്ട വികസനങ്ങള്‍ക്കും കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിനു മുമ്പില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതിനായി 10 ലക്ഷം രൂപയും, ക്ലോക്ക് ടവറിന്റെ നിര്‍മാണത്തിന് 10 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. പ്രളയത്തില്‍ തകര്‍ന്ന കൈത്തറി മേഖലയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 30 ലക്ഷം രൂപയും മാറ്റിവച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുരുത്തിക്കരയിൽ വിദ്യാർത്ഥി കിണറ്റിൽ വീണ സംഭവം; ഇടപെട്ട് മന്ത്രി ശിവൻകുട്ടി, അന്വേഷിച്ച് റിപ്പോ‍ർട്ട് സമർപ്പിക്കണം

Kerala
  •  a month ago
No Image

വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ് വെച്ച വാഹനത്തില്‍ ചന്ദനക്കടത്ത്

Kerala
  •  a month ago
No Image

യുഎഇ ഇന്ത്യന്‍ സ്‌കൂളുകളിലെ കെജി 1 പ്രവേശനത്തിനുള്ള നടപടികള്‍ ആരംഭിച്ചു

uae
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥന നടത്തി ഖത്തര്‍; പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്ന് അമീര്‍

qatar
  •  a month ago
No Image

അധ്യാപകര്‍ക്ക് പുതിയ ഗോള്‍ഡന്‍ വിസ പ്രോഗ്രാം അവതരിപ്പിച്ച് യുഎഇ

uae
  •  a month ago
No Image

സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10ന്

Kerala
  •  a month ago
No Image

'ഇന്‍ഫോസിസ് പ്രൈസ് 2024' പുരസ്‌കാരം മലയാളി ഗവേഷകന്‍ ഡോ.മഹ്മൂദ് കൂരിയയ്ക്ക്

International
  •  a month ago
No Image

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം

Kerala
  •  a month ago
No Image

നവീന്‍ ബാബുവിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി 

Kerala
  •  a month ago
No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago