എഫ്.ഡബ്ല്യു.എ പുരസ്കാരവും മുഹമ്മദ് സലാഹിന്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള മറ്റൊരു പുരസ്കാരം കൂടി ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹിന്. ഫുട്ബോള്‍ റൈറ്റേഴ്സ് അസോസിയേഷന്റെ പുരസ്കാരമാണ് ഈജിപ്ത് മാന്ത്രികന് സ്വന്തമാക്കിയത്. 400 ഓളം അംഗങ്ങള്‍ വോട്ടെടുപ്പിലൂടെയാണ് മികച്ച താരത്തെ തിരഞ്ഞെടുത്തത്. മാഞ്ചസ്റ്റര്‍ സിറ്റി താര കെവിന് ഡി ബ്രുയ്ന്, ടോട്ടനത്തിന്റെ ഹാരി കെയ്ന്‍ എന്നിവരെ പിന്തള്ളിയാണ് സലാഹിന്റെ നേട്ടം.
റോമയില്‍ നിന്ന് ഈ സീസണിന്റെ തുടക്കത്തിലാണ് സലാഹ് ലിവര്‍പൂളിന്റെ തട്ടകത്തിലെത്തുന്നത്. സീസണില്‍ വിവിധ മത്സരങ്ങളില്‍ നിന്നായി 43 ഗോളുകളുമായി മാരക ഫോമിലാണ് താരം.
പ്രൊഫഷനല്‍ ഫുട്ബോളേഴ്സ് അസോസിയേഷന്റെ മികച്ച താരത്തിനുള്ള പുരസ്കാരം ദിവസങ്ങള്‍ക്ക് മുന്‍പ് സലാഹ് സ്വന്തമാക്കിയിരുന്നു. പിന്നാലെയാണ് ഇംഗ്ലണ്ടിലെ ഫുട്ബോള്‍ എഴുത്തുകാരുടെ കൂട്ടായ്മയുടെ പുരസ്കാരവും താരത്തെ തേടിയെത്തിയത്. ഒരു സീസണില്‍ ഈ രണ്ട് പുരസ്കാരങ്ങളും നേടുന്ന നാലാമത്തെ താരമായും സലാഹ് മാറി.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, തിയറി ഹെന്റി, ലൂയീസ് സുവാരസ് എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."