സംസ്‌കൃത സര്‍വകലാശാലയില്‍ അനധികൃതമായി കരാര്‍ നിയമനം നടത്തുന്നതായി പരാതി
കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ഇല്ലാത്ത തസ്തിക സൃഷ്ടിച്ചു കൊണ്ട് സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും അനധികൃതമായി നിയമനം നടത്തുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. നൂറ്റി ഇരുപതോളം പേരുടെ ലിസ്റ്റുമായി ആണ് അധികൃതര്‍ നിയമനത്തിന് ഒരുങ്ങുന്നത്.
പ്രളയത്തില്‍ ഉണ്ടായ നഷ്ടം മൂലം വന്‍ സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ് സംസ്‌കൃത സര്‍വകലാശാല. സംസ്ഥാന സര്‍ക്കാരിന് ഭാഗത്തുനിന്ന് കാര്യമായ സാമ്പത്തിക സഹായം ഒന്നും പ്രളയം മൂലം ഉണ്ടായ നഷ്ടങ്ങള്‍ക് സര്‍വകലാശാലയ്ക്ക് ലഭിച്ചിട്ടില്ല. നിലവിലുള്ള തസ്തികകളിലേക്കോ അത്യാവശ്യമായ മേഖലകളിലേക്കോ അല്ലാതെയാണ് നിയമനങ്ങള്‍ നടത്താന്‍ പോകുന്നത്. വര്‍ഷങ്ങളായി നല്ല സേവനം കാഴ്ചവെയ്ക്കുന്ന ദിവസവേതനക്കാരുടെ കാര്യത്തില്‍ എന്താണ് സര്‍വകലാശാലയുടെ തീരുമാനം എന്നുള്ളത് വ്യക്തമല്ല.
നിരവധി കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ജീവനക്കാരെയാണ് നല്ല തുക പ്രതിഫലം നല്‍കി ഒരുവര്‍ഷംമുമ്പ് കരാര്‍ വ്യവസ്ഥയില്‍ സര്‍വകലാശാലയില്‍ നിയമിച്ചത്. എന്നാല്‍ സര്‍വകലാശാലാ കമ്പ്യൂട്ടര്‍വല്‍ക്കരണം എങ്ങുമെത്തിയില്ല. ലക്ഷങ്ങളാണ് ഈ ഇനത്തില്‍ സര്‍വകലാശാല ചെലവാക്കിയത്. തൊട്ടതിനെല്ലാം കരാര്‍ ദിവസവേതനക്കാരെ നിയമിച്ചുകൊണ്ട് സര്‍വ്വകലാശാലയെ കനത്ത സാമ്പത്തിക ഭാരത്തിലേക്കാണ് അധികാരികള്‍ തള്ളിവിട്ടു കൊണ്ടിരിക്കുന്നത്. അനധികൃത കരാര്‍ നിയമനത്തിനെതിരെ സര്‍വകലാശാല സ്റ്റാഫ് അസോസിയേഷനും രംഗത്തുവന്നിരിക്കുകയാണ്.
ബന്ധു നിയമനങ്ങളും അഴിമതി പ്രവര്‍ത്തനങ്ങളും മുഖമുദ്രയാക്കിയ സര്‍വ്വകലാശാലാ അധികാരികളുടെ കുല്‍സിത പ്രവര്‍ത്തനങ്ങളെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തണമെന്ന് സര്‍വകലാശാല സ്റ്റാഫ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."