HOME
DETAILS

തെക്കന്‍ കുരിശുമല യുവജനവര്‍ഷ കര്‍മപദ്ധതികള്‍ക്കു തുടക്കമായി

  
backup
May 03 2018 | 02:05 AM

%e0%b4%a4%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%81%e0%b4%ae%e0%b4%b2-%e0%b4%af%e0%b5%81%e0%b4%b5%e0%b4%9c%e0%b4%a8%e0%b4%b5

 

കുരിശുമല: ആഗോള കത്തോലിക്കാസഭ യുവജന വര്‍ഷമായി ആചരിക്കുന്ന പശ്ചാത്തലത്തില്‍ തെക്കന്‍ കുരിശുമല തീര്‍ഥാടന കേന്ദ്രത്തില്‍ യുവജന വര്‍ഷ കര്‍മപദ്ധതികള്‍ക്കു തുടക്കമായി.
സംഗമവേദിയില്‍ നിന്ന് നെറുകയിലേയ്ക്കു നടത്തിയ വിശ്വാസ തീര്‍ഥാടനത്തിലും വിശുദ്ധകുരിശിന്റെ സന്നിധിയിലര്‍പ്പിച്ച ആഘോഷമായ ദിവ്യബിലയിലും നൂറുകണക്കിന് യുവജനങ്ങള്‍ പങ്കെടുത്തു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍മപദ്ധതികളും പ്രകാശനം ചെയ്തു.
ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ നെയ്യാറ്റിന്‍കര രൂപതയിലെ വിവിധ ഇടവകകളില്‍ നിന്ന് നിവധി യുവജനങ്ങള്‍ മലകയറി പ്രാര്‍ഥിച്ചു. വൈകുന്നേരം 3.00 ന് നടന്ന ആഘോഷമായ ദിവ്യബലിയില്‍ റവ.ഫാ. പ്രദീപ് ആന്റോ മുഖ്യകാര്‍മികനായി ഫാ.ജോഷി രഞ്ജന്‍,
ഫാ.രതീഷ് മാര്‍ക്കോസ് എന്നിവര്‍ സഹകാര്‍മികരായി. തുടര്‍ന്ന് യുവജനങ്ങള്‍ ഒന്നുചേര്‍ന്ന് വിശ്വാസ പ്രഖ്യാപനവും നടത്തി.
വൈകുന്നേരം 4.00 നു നടന്ന പൊതുസമ്മേളനത്തില്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമായി നിരവധി പ്രതിനിധികള്‍ പങ്കെടുത്തു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരിടേണ്ടിവരുന്ന അതിക്രമങ്ങളെ യോഗം അപലപിച്ചു.
രാജ്യം നേരിടുന്ന അസഹിഷ്ണുതയും മതമൗലികവാദവും മതതീവ്രവാദവും സാമൂഹിക രാഷ്ട്രീയ അരാജകത്വവും മാനവികതയുടെ ധ്രുവീകരണത്തെയാണ് സൂചിപ്പിക്കുന്നതെന്ന് യോഗം വിലയിരുത്തി.
രാഷ്ട്രീയ മത സാമൂദായിക പരഗണനകള്‍ക്കതീതമായി മനുഷ്യനന്മയെ ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങളും കര്‍മപദ്ധതികളുമാണ് യുവജനവര്‍ഷം ലക്ഷ്യം വയ്ക്കുന്നതെന്ന് കുരിശുമല ഡയറക്ടര്‍ മോണ്‍സിഞ്ഞോര്‍ ഡോ. വിന്‍സെന്റ് കെ.പീറ്റര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago
No Image

ചേലക്കരയില്‍ തന്ത്രങ്ങളുടെ മുനകൂര്‍പ്പിച്ച് മുന്നണികള്‍

Kerala
  •  2 months ago
No Image

ചരിത്രം ഇടത് - വലത് മുന്നണികള്‍ക്കൊപ്പം; പാലക്കാട് ശ്രദ്ധാകേന്ദ്രമാകും

Kerala
  •  2 months ago
No Image

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ ആത്മഹത്യ:  പ്രതിപക്ഷ പ്രതിഷേധം, വാക്കൗട്ട്

Kerala
  •  2 months ago
No Image

രാജിസമ്മര്‍ദമേറുന്നു; പി.പി ദിവ്യ പുറത്തേക്ക്

Kerala
  •  2 months ago