അരൂരില്‍ മോഷണം; ഒരാള്‍ പിടിയില്‍
അരൂര്‍: ചന്തിരൂര്‍, കുത്തിയതോട് പ്രദേശങ്ങളില്‍ മോഷണം നടത്തിയ ഒരാള്‍ പിടിയില്‍. എറണാകുളം മൂവ്വാറ്റുപുഴ മാറാടി വെളിയത്ത് പറമ്പില്‍ സൈഫുദ്ദീന് (37) ആണ് അറസ്റ്റിലായത്.
അരൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ മോഷണത്തിനായി ശ്രമിക്കവേ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മേഖലയില്‍ മോഷണ ശല്യം വര്‍ധിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. ഇയാള്‍ മൂന്ന് വീട്ടുകളില്‍ കയറിയെങ്കിലും ഒന്നും ലഭിച്ചില്ല. കുത്തിയതോട്ടിലെ റെയില്‍വേ സ്റ്റേഷന് കിഴക്ക് വശമുള്ള ഒരു വീട്ടില്‍ ഇന്നലെ രാത്രി ഒന്നരയോടെയാണ് മോഷണം നടന്നത്.
ഒരു മണിക്ക് ശേഷം നടന്ന മഴയില്‍ പുറത്തു കിടന്ന വസ്ത്രങ്ങള്‍ എടുക്കാന്‍ വീട്ടമ്മ പുറത്തിറങ്ങിയ തക്കത്തിന് അകത്തു കയറിയ മോഷ്ടാവ് രണ്ടേമുക്കാല്‍ പവന്റെ മാലയും പണവും അപഹരിച്ചു. കുത്തിയതോട് പൊലിസ് സംഭവസ്ഥലത്ത് വന്ന് അന്വേഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."