ദ.കൊറിയന്‍ പ്രസിഡന്റ് പുറത്ത്
സിയൂള്‍: അഴിമതിക്കേസില്‍ ഉള്‍പ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യുന്‍ ഹേയുടെ ഇംപീച്ച്‌മെന്റ് കോടതി ശരിവച്ചു. ഇതോടെ പാര്‍ക് ഗ്യുന്‍ ഹേയെ കേസില്‍ വിചാരണ ചെയ്യാം.
ദക്ഷിണ കൊറിയയുടെ ചരിത്രത്തില്‍ ആദ്യമായാണ് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കുന്നത്. നേരത്തെ പാര്‍ലമെന്റ് ഇംപീച്ച്‌മെന്റിനെ അനുകൂലിച്ചെങ്കിലും പാര്‍ക് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.
പ്രസിഡന്റ് പാര്‍ക് ഗ്യുന്‍ ഹേയുടെ സുഹൃത്ത് ചോയ്‌സൂണ്‍ സിലിന് അഴിമതിയില്‍ വ്യക്തമായ പങ്കുണ്ടെന്ന് ബോധ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പാര്‍ക് ഗ്യുന്‍ അധികാരം ദുരുപയോഗം ചെയ്തുവെന്നും പാര്‍ലമെന്റ് കണ്ടെത്തി. പാര്‍കിനെ ഇംപീച്ച് ചെയ്യാനിടയാക്കിയത് ഈ കണ്ടെത്തലാണ്. ഇതിനെതിരേ കോടതിയെ സമീപിച്ചെങ്കിലും ജസ്റ്റിസുമാര്‍ ഏകകണ്ഠമായി ഇംപീച്ച്‌മെന്റിനെ അനുകൂലിച്ച് വിധിയെഴുതി. കോടതിക്ക് പുറത്ത് പാര്‍ക്കിന്റെ അനുകൂലികളും പൊലിസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു. കോടതി വിധി പുറത്തുവന്നതോടെ 60 ദിവസത്തിനകം ദക്ഷിണ കൊറിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. വൈസ് പ്രസിഡന്റിനാണ് താല്‍കാലിക ചുമതല. എന്നാല്‍ താന്‍ അധികാരമൊഴിയില്ലെന്ന് പാര്‍ക് ഗ്യുന്‍ പ്രസ്താവിച്ചു.
ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ കൊട്ടാരമായ ബ്ലൂ ഹൗസില്‍ നിന്ന് ഒഴിയില്ലെന്നാണ് കോടതി വിധിക്കുപിന്നാലെ ഇറക്കിയ ഒറ്റവരി പ്രസ്താവന. എന്നാല്‍ ഭരണം തടസമില്ലാതെ നടക്കുമെന്ന് ആക്ടിങ് പ്രസിഡന്റ് ഹ്വാങ് ക്യോ ഹാന്‍ പറഞ്ഞു.
വിധി എട്ടംഗ ബെഞ്ചിന്റേത്
പാര്‍ക്കിന്റെ ഇംപീച്ച്‌മെന്റ് അപ്പീലില്‍ വിധി പുറപ്പെടുവിച്ചത് എട്ടംഗ ഭരണഘടനാ ബെഞ്ച്. നിയമവും ജനാധിപത്യവും സംരക്ഷിക്കപ്പെടാന്‍ ഇംപീച്ച്‌മെന്റ് അനിവാര്യമാണെന്ന് ഭരണഘടനാ കോടതി ചീഫ് ജസ്റ്റിസ് ലീ ജങ് മി പറഞ്ഞു.
1980ന് ശേഷം ദ.കൊറിയയില്‍ പ്രസിഡന്റ് ഇംപീച്ച് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. 65കാരിയായ പാര്‍ക്ക് ഉള്‍പ്പെട്ട അഴിമതിക്കേസില്‍ സാംസങ് മേധാവിയും ജയിലിലാണ്. ഡിസംബറിലാണ് പാര്‍ക്കിനെ ഇംപീച്ച് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."