വാര്‍ത്ത തെറ്റിദ്ധാരണാജനകം: സഈദ് മുസ്ലിയാര്
വിഴിഞ്ഞം: ജമാഅത്തെ
ഇസ്ലാമി ജില്ലാ സമ്മേളനത്തില്‍ ആശംസാപ്രസംഗികനായി തന്റെ പേര് പ്രസിദ്ധീകരിച്ചത് തെറ്റിദ്ധാരണാ ജനകമാണെന്ന് സമസ്ത ജില്ലാ പ്രസിഡന്റ് വിഴിഞ്ഞം എ. സഈദ് മുസ്ലിയാര് അറിയിച്ചു. 'ഇസ്ലാം സന്തുലിത മതം' എന്ന സെമിനാറിന് തന്നെ ക്ഷണിച്ചിരുന്നു. എല്ലാ സംഘടനകളുടെയും പ്രതിനിധികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതു സെമിനാറാണ് എന്നാണ് ധരിപ്പിച്ചിരുന്നത്. അതിന് വിപരീതമായി ജമാഅത്തേ ഇസ് ലാമി ജില്ലാ സമ്മേളനത്തില്‍ ആശംസ അര്പ്പിക്കാനാണെന്ന് അവരുടെ നോട്ടിസ് കണ്ടപ്പോള്‍ ബോധ്യപ്പെട്ടു. സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് അവരെ രേഖാമൂലം അറിയിച്ചതാണ്.തന്റെ അനുവാദമില്ലാതെയാണ് മാധ്യമം സപ്ലിമെന്റീല് ഫോട്ടോ പ്രസിദ്ധീകരിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പേരുകള്‍ പരിശോധിക്കാതെ അബദ്ധത്തില്‍ സംഭവിച്ചതാണെന്ന മറുപടി ആണ് തനിക്ക് ലഭിച്ചത്. താന്‍ ആ പ്രസ്ഥാനവുമായി സഹകരിച്ചു പ്രവര്‍ത്തിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."