എന്നു തീരും നിര്‍മാണം
പാപ്പിനിശ്ശേരി: വളപട്ടണം പുഴയോടു ചേര്‍ന്ന് കുട്ടികള്‍ക്ക് വേണ്ടി നിര്‍മിക്കുന്ന പാര്‍ക്കിന്റെ നിര്‍മാണ പ്രവൃത്തി പാതിവഴിയില്‍ നിലച്ചു. വളപട്ടണം ബോട്ടുജെട്ടിയോട് ചേര്‍ന്നുള്ള പാര്‍ക്കിന്റെ നിര്‍മാണം ആറു മാസങ്ങള്‍ക്ക് മുമ്പാണ് ആരംഭിച്ചത്. സഞ്ചാരികള്‍ക്ക് നടന്ന് പോകുന്നതിന് നടുവിലൂടെ ഇന്റര്‍ലോക്ക് പാകിയിട്ടുണ്ടെങ്കിലും ഇന്റര്ലോക്കിനോട് ചേര്‍ന്ന് കോണുകളായി കെട്ടിയുണ്ടാക്കിയ മണ്ണ് നിറഞ്ഞ ഭാഗങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കിട്ടില്ല. ഇതുമൂലം മണ്ണ് നിറഞ്ഞ സ്ഥലങ്ങളില്‍ കാടുകള്‍ വളര്‍ന്നു തുടങ്ങിയ അവസ്ഥയിലാണ്. രാത്രികാലങ്ങളില്‍ പുഴയുടെ ഭംഗി ആസ്വദിക്കുന്ന രീതിയില്‍ പുഴയോട് ചേര്‍ന്ന ഭാഗത്ത് സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നിലവില്‍ പാര്ക്കിന് ബോര്‍ഡ് സ്ഥാപിച്ച് ചുറ്റുമതില്‍ കെട്ടി ഗേറ്റ് വച്ച് പിടിപ്പിക്കുകയും കുട്ടികള്‍ക്കായി കളിയുപകരണങ്ങള്‍, ഇരിപ്പിടങ്ങള്‍ എന്നിവ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ക്കിന്റെ ജോലികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി സഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. വളപട്ടണം പുഴയുടെ മനോഹാരിത ആസ്വദിക്കുന്നതിന് വേണ്ടി പി.കെ ശ്രീമതി എം.പിയുടെ വികസന ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിച്ചാണ് പ്രവ്യത്തികള്‍ക്ക് തുടക്കമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."